കേരളാ ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് സ്പോൺസർഷിപ്പിനായി ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകൾ രംഗത്ത്. ഹൈവ് സ്പോർട്സിനും(Hyve sports) സിക്സ് ഫൈവ് സിക്സ്സിനും സാധ്യത.

ISL എട്ടാം സീസണിനായി തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി സ്പോൺസർഷിപ്പിൽ ഏകദേശധാരണയായി. Reyaur സ്പോർട്സുമായി ഉണ്ടായിരുന്ന 2 വർഷത്തെ കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. ഇതിനാലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി സ്പോൺസറിനായി തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യയിലെ മുൻനിര ജേഴ്‌സി നിർമാണ കമ്പനികളായ T10 Sports, NIVIA, HYVE, SIX5SIX എന്നീ ബ്രാന്റുകളാണ് സ്പോൺസർഷിപ്പിനായി ക്ലബ്ബിനെ താല്പര്യം അറിയിച്ചിരുന്നത്. T10 സ്പോർട്സ് IPL ലെ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളുടെ ജേഴ്‌സി സ്പോൺസർമാരാണ്. ISL ൽ ഹൈദരാബാദ് FC, ഒഡിഷ FC എന്നീ ടീമുകളുടെയും സ്പോൺസർഷിപ്പും T10 സ്പോർട്സിനുണ്ട്. NIVIA ISL ചാമ്പ്യന്മാരായ ATK മോഹൻ ബഗാൻ, ജംഷെഡ്പൂർ FC എന്നീ ടീമുകളുടെ സ്പോൺസർമാരാണ്. SIX5SIX ഇതിനുമുൻപും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിട്ടുണ്ട്. ISL അഞ്ചാം സീസണിലായിരുന്നു ഇത്. നിലവിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും ISL ടീം FC ഗോവയുടെയും ജേഴ്‌സി സ്പോൺസേർസ് ആണവർ. ഇന്ത്യയിൽ നിന്നും ആദ്യമായി AFC ചാമ്പ്യൻസ് ലീഗിൽ കളിച്ച FC ഗോവയുടെ ജേഴ്‌സി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വരുന്ന സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്‌സി സ്പോൺസർമാരാവാൻ ഏറ്റവും കൂടുതൽ സാധ്യതയും സിക്സ്5സിക്സ് നാണ്. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ Hyve സ്പോർട്സിനും നറുക്ക് വീഴാൻ സാധ്യതയുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി കേരളത്തിലെ ഒട്ടുമിക്ക ക്ലബ്ബുകളുടെയും സ്പോണ്സർമാരാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply