” 15 കളിക്കാർ വിരമിക്കുമെന്ന് ഭീഷണി ” സ്പാനിഷ് ഫുട്ബാൾ പ്രതിസന്ധിയിൽ

സ്പെയിൻ വുമൺസ് നാഷണൽ ടീമിലെ 15 ഓളം താരങ്ങൾ വിരമിക്കൽ ഭീഷണിയുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന് കത്തയച്ചു. നിലവിലെ നാഷണൽ ടീം പരിശീലകനായ ജോർജ് വിൽഡ ഉള്ളടത്തോളം കാലം തങ്ങൾ ഇനി കളിക്കില്ല എന്നാണ് താരങ്ങളുടെ ഭീഷണി.കോച്ച് ടീമിൽ ഉണ്ടാക്കിയിരിക്കുന്ന മോശപ്പെട്ട അന്തരീക്ഷം താരങ്ങളെ മാനസികമായും ശാരീരികമായും ബാധിക്കുന്നു എന്ന കാരണം കൊണ്ടാണ് താരങ്ങൾ പരിശീലകനെതിരെ കടുത്ത നീക്കവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ മാസങ്ങളായി ടീമിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.വിൽഡയുടെ ടീം സെലക്ഷനും പരിശീലന രീതികളും താരങ്ങളിൽ അസംതൃപ്തിയുണ്ടാക്കാൻ മറ്റൊരു കാരണമായി പറയുന്നു. പരാതി നൽകിയവരിൽ 6 ബാർസിലോണ വനിത താരങ്ങളും ഉൾപ്പെടുന്നു.ബാഴ്‌സലോണയിൽ നിന്നുള്ള പാട്രി ഗ്വിജാരോ, മാപി ലിയോൺ, ഐറ്റാന ബോൺമാറ്റി, മരിയണ കാൽഡെന്റി, സാന്ദ്ര പാനോസ്, ആൻഡ്രിയ പെരേര, ക്ലോഡിയ പിന എന്നിവരും ബാറ്റ്‌ലെ, അലീക്‌സാന്ദ്രി, ഔഹാബി, ഐൻഹോവ വിസെൻറേ, ലൂസിയ ഗാർസിയ, ലോല ഗല്ലാർഡോ, ലോല ഗല്ലാർഡോ എന്നിവരാണ് പരാതി നൽകിയ താരങ്ങൾ. ബാലൻദ്യോർ ജയതാവായ ബാർസ താരം അലക്സാ പൂറ്റെല്ലാസ് പരാതി നൽകിയവരുടെ കൂട്ടത്തിലില്ല. മാത്രമല്ല ഒരു റയൽ മാഡ്രിഡ്‌ താരങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല.

എന്നാൽ സംഭവത്തിൽ താരങ്ങൾക്ക് എതിരെ കനത്ത മറുപടിയാണ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ നൽകിയത്. പരിശീലകനെ പുറത്താക്കാൻ താരങ്ങൾക്ക് കഴിയില്ല എന്നായിരുന്നു ഫെഡറേഷന്റെ മറുപടി. തങ്ങളുടെ തെറ്റിന് താരങ്ങൾ മാപ്പ് പറഞ്ഞില്ലെങ്കിൽ 2-5 വർഷത്തെ വിലക്ക് താരങ്ങൾ നേരിടും. ടീമിനോട് ആത്മാർത്ഥതയുള്ളവർ മാത്രം ടീമിൽ കളിച്ചാൽ മതി വേണ്ടിവന്നാൽ യുവതാരങ്ങളെ അണിനിരത്തി കളിക്കുമെന്നും ഫെഡറേഷൻ താരങ്ങൾക്ക് താക്കീത് നൽകി.2015 മുതൽ സ്പെയിൻ വുമൺസ് ടീമിന്റെ പരിശീകാനാണ് വിൽഡാ.ഒക്ടോബർ 7ന് സ്വീഡൻ ടീമിനെതിരെ സ്പെയിനിന് മത്സരമുണ്ട്.15 ഓളം താരങ്ങൾ ടീമിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ പ്രതിസന്ധിയെ എങ്ങനെ ടീം മറികടക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
1
+1
0
+1
0

Leave a reply