ടോട്ടൻഹാം പരിശീലകനായി നൂനോയെ നിയമിച്ചു

ടോട്ടൻഹാം ഹോട്ട്സ്പർസ്ന്റെ പുതിയ പരിശീലകനായി നൂനോ എസ്പിരിറ്റോ സാന്റോയെ നിയമിച്ചു. ജോസ് മൗറീഞ്ഞോയുടെ പിൻഗാമിയായിട്ടാണ് രണ്ട് വർഷത്തെ കാരറിൽ ഈ നാൽപത്തിയേഴുകാരനായ പോർച്ചുഗീസ് പരിശീലകൻ പ്രീമിയർ ലീഗിൽ തിരികെയെത്തുന്നത്.

സ്പർസിൽ എത്തുന്നതിനു മുൻപ് നൂനോ നാല് വർഷം വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ പരിശീലിപ്പിച്ചു. അവർക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് പ്രവേശനം നേടിക്കൊടുക്കുകയും തുടർച്ചയായി രണ്ട് വർഷങ്ങൾ ഏഴാം സ്ഥാനത്തെത്തിക്കുകയും ചെയ്തു. 1980ന് ശേഷമുള്ള വോൾവ്സ്ന്റെ ഏറ്റവും ഉയർന്ന ലീഗ് സ്ഥാനമാണിത്. 2019-20 സീസണിൽ വോൾവ്സ് യൂറോപ്പ ലീഗിലേക്ക് പ്രവേശനം നേടുകയും ക്വാർട്ടർ ഫൈനലിൽ എത്തുകയും ചെയ്തു.

തന്റെ പരിശീലന ജീവിതത്തിന്റെ തുടക്കത്തിൽ, പോർച്ചുഗീസ് ടീമായ റിയോ ഏവിനെ രണ്ട് കപ്പ് ഫൈനലുകളിലേക്കും ചരിത്രത്തിൽ ആദ്യമായി യുവേഫ യൂറോപ്പ ലീഗിലേക്കുള്ള യോഗ്യതയിലേക്കും നയിച്ചു. തുടർന്ന് 2014ൽ വലൻസിയയിടെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയും ലാ ലിഗയിലെ നാലാം സ്ഥാനത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്തു. അതിന് ശേഷം താൻ നേരത്തെ കളിച്ചിരുന്ന പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോയെ ഒരു സീസൺ പരിശീലിപ്പിക്കുകയും ടീമിനെ ലീഗിൽ രണ്ട് മത്സരങ്ങളിൽ മാത്രം തോൽവി വഴങ്ങി ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കുകയും ചെയ്തു.
~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply