ശ്രീകുട്ടൻ കേരള ബ്ലാസ്റ്റേഴ്സ് പ്രിസീസൺ സ്‌ക്വാഡിൽ
കേരള ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീം താരം ശ്രീകുട്ടൻ വി.എസിനെ അടുത്ത സീസണിന് മുന്നോടിയായി നടക്കുന്ന പ്രിസീസൺ സ്ക്വാഡിൽ ഉൾപെടുത്തി. കഴിഞ്ഞ കെ.പി. എല്ലിൽ മികച്ച പ്രകടനം നടത്തിയതാണ് കാരണം. നാല് മത്സരങ്ങളിൽ നിന്നായി 2 ഗോളുകളും 2 അസിസ്റ്റുകളും താരം നേടി. 2018 ൽ കേരളം ചാമ്പ്യന്മാർ ആയ സന്തോഷ് ട്രോഫി സീസണിൽ കേരള ടീമിൻ്റെ ഭാഗമായിരുന്നു ഈ തൃശൂർ സ്വദേശി. കഴിഞ്ഞ ഐ ലീഗിൻ്റെ യോഗ്യത റൗണ്ടിൽ അറ എഫ്.സിക്ക് വേണ്ടി താരം കളിച്ചിരുന്നു. കേരളത്തിലെ പുത്തൻ തലമുറ താരങ്ങളിൽ മുൻനിരയിൽ എഴുതി ചേർക്കാവുന്ന പേരാണ് ശ്രീക്കുട്ടന്റേത്. ബ്ലാസ്റ്റർസിലെ ലോക്കൽ ടാലന്റ്സിന്റെ നിര ശക്തമാക്കുകയാണ് പുതിയ കരാറിലൂടെ ടീമും. മികവാർന്ന വേഗവും ബോൾ കൺട്രോളും വരുന്ന പ്രീസീസണിലൂടെ സീനിയർ ടീമിലേക്ക് ഉള്ള വാതിൽ ആകും എന്ന് പ്രതീക്ഷിക്കാം.
Leave a reply