ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി ഗോവയിലേക്ക് യാത്ര തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും മലയാളി താരം ശ്രീക്കുട്ടൻ പുറത്ത്. ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം അംഗമായിരുന്ന ശ്രീക്കുട്ടൻ സീനിയർ ടീം പരിശീലന ക്യാമ്പിലും, ഡ്യൂറൻഡ് കപ്പ് ടീമിലും ഇടം പിടിച്ചിരുന്നു. എന്നാൽ ഐ.എസ്.എൽ മത്സരങ്ങൾക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസാന സ്‌ക്വാഡിൽ ശ്രീകുട്ടന് ഇടമില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
തൃശൂർ സ്വദേശിയായ മുന്നേറ്റ താരം 2020-21 സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ എത്തുന്നത്. തുടർന്ന് ഈ സീസണിൽ സീനിയർ ടീമിന്റെ ഭാഗമാവുകയും ചെയ്തു. 23 വയസ്സ് പ്രായമുള്ള ശ്രീക്കുട്ടൻ പ്രി-സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ യുവതാരത്തിന് ഐ.എസ്.എല്ലിന്റെ അവസാന സ്‌ക്വാഡിൽ ഇടം ലഭിക്കാത്തതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.
✍? എസ്.കെ.
Leave a reply