സ്റ്റെർലിങ് ബാഴ്സയിലേക്ക് ?! സിറ്റിയിൽ അവസരം കുറഞ്ഞത് കാരണം

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്സയുടെ ശ്രമം. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് എത്തിയതോടെ സ്റ്റെർലിങിന് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ താരത്തെ സിറ്റി അനുവദിച്ചേക്കുമെന്നും വിവിധ മാധ്യമ റിപ്പോർട്ട് പറയുന്നു. ലോൺ അടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്സ ശ്രമിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ ബാഴ്സ ടീമിലെത്തിച്ചെങ്കിലും മെംഫിസ് ഡിപായ് മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. സെർജിയോ അഗ്യൂറോയും, മാർട്ടിൻ ബ്രാത്‌വെയ്റ്റും അൻസു ഫാത്തിയും പരുക്കേറ്റ് പുറത്താണ്. ലുക്ക് ഡിയോങ് ആദ്യ മത്സരത്തിൽ നിറം മങ്ങുകയും ചെയ്തു. ഇതോടെയാണ് ബാഴ്സയുടെ മുന്നേറ്റ നിര കടുത്ത പ്രതിസന്ധിയിലാണ്.

കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനോട് ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് സമ്പൂർണ്ണ പരാജയം ഏറ്റു വാങ്ങിയത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply