സൺഡേ ത്രില്ലർ; വിജയം കൈപിടിയിലാക്കി യുണൈറ്റഡ് | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിന്റെ മുപ്പതാം മിനുറ്റിൽ ബെൻറാഹ്‌മ വെസ്റ്റ്ഹാമിനെ മുന്നിലെത്തിച്ചെങ്കിലും അഞ്ചുമിനുറ്റിനകം റൊണാൾഡോയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ലിംഗാർഡ് കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ യുണൈറ്റഡിനായി ലീഡ് നേടി. എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വെസ്റ്റ്ഹാമിന് പെനാൽറ്റിയിലൂടെ മത്സരം വീണ്ടും സമനിലയിൽ എത്തിക്കാൻ അവസരം ലഭിച്ചെങ്കിലും മാർക്ക് നോബിളിന്റെ പെനാൽറ്റി കിക്ക്‌ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡിഗെ തടുതിട്ടതോടെ യുണൈറ്റഡ് വിജയം കൈപ്പിടിയിൽ ഒതുക്കി.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെതിരെ ചെൽസിക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി ടോട്ടൻഹാമിനെ തകർത്തത്. തിയാഗോ സിൽവ, കാന്റെ, റൂഡിഗെർ എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബ്രൈറ്റൻ ലെസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രൈറ്റന്റെ വിജയം.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply