മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് യങ്ങ് ബോയ്‌സ്.2-1 ആണ് സ്കോർ. ആദ്യ പകുതിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ ചെകുത്താൻമാർ മുന്നിൽ കയറിയതാണ്. എന്നാൽ മോശമായ ടാക്കിളിന് റൈറ്റ് ബാക്ക് ആരോൺ വാൻ ബിസ്സാക്കക്ക് റെഡ് കാർഡ് കിട്ടിയതോടെ കളി മാറി. രണ്ടാം പകുതിയിൽ കടുത്ത ആക്രമണം അഴിച്ചുവിട്ട യങ്ങ് ബോയ്‌സ് യുണൈറ്റഡ് വലയിലേക്ക് രണ്ട് ഗോൾ അടിച്ചു കയറ്റി.നല്ലൊരു ക്ലിനിക്കൽ ഫിനിഷർ ഉണ്ടായിരുന്നെങ്കിൽ യങ്ങ് ബോയ്‌സ് ഒരു പക്ഷേ ഇതിലും മികച്ച സ്കോറിൽ ജയിച്ചേനെ.
വിജയ വഴിയിലേക്ക് തിരിച്ചെത്തി യുവന്റസ്
ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് അനായാസ ജയം. ചാമ്പ്യൻസ് ലീഗ് ആദ്യ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ സ്വീഡിഷ് ടീമായ മൽമോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് യുവന്റസ്.
അവസാന മൂന്ന് മത്സരങ്ങളിൽ വിജയമറിയാത്ത യുവന്റസ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു. റൊണാൾഡോ ക്ലബ്ബ് വിട്ടു പോയതിനുശേഷം ജൂവേയുടെ ആദ്യ വിജയമായിരുന്നു ഇത്. യുവന്റസിന് വേണ്ടി ബ്രസീലിയൻ താരമായ അലക്സാൺഡ്രോയും ക്യാപ്റ്റൻ ഡിബാലയും സ്പാനിഷ് താരമായ മോറാട്ടയും ഗോളുകൾ നേടി.
ജയത്തോടെ യുസിഎൽ തുടങ്ങി ജർമൻ ചാമ്പ്യന്മാർ.
ബാഴ്സലോണയെ തകർത്ത് പുതിയ ചാമ്പ്യൻസ് ലീഗ് സീസൺ ആരംഭിച്ച് ബയേൺ മ്യൂണിക്. ഇരു പകുതികളിലും ഗോളുകൾ നേടിയ ബയേൺ 3-0 എന്ന സ്കോറിനാണ് ബാഴ്സയെ മറികടന്നത്. 34ആം മിനിറ്റിൽ മുള്ളറുടെ ഗോളിൽ ലീഡെടുത്ത ബയേൺ, 56ആം മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ ഗോളിലൂടെ അത് ഇരട്ടി ആക്കി. തുടർന്ന് ആക്രമണം അഴിച്ച് വിട്ട ബയേൺ 85ആം മിനിറ്റിൽ ലെവൻഡോവ്സ്കി ഗോളിലൂടെ അത് വീണ്ടും ഉയർത്തി. കളിയിലുടനീളം പ്രതിരോധത്തിൽ ഊന്നിയാണ് ബാഴ്സ കളിച്ചത്. സ്പാനിഷ് ടീമിന് കാര്യമായി അറ്റാക്കിന് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
Leave a reply