റൊണാൾഡോയില്ല, സ്വിറ്റ്സർലാന്റിനോട് തോറ്റ് പോർച്ചുഗൽ

യുവേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലാന്റിനോട് തോൽവി വഴങ്ങി പോർച്ചുഗൽ.ലീഗിലെ സ്വിറ്റ്സർലാന്റിന്റെ ആദ്യ ജയമാണിത്.

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയെ പുറത്തിരുത്തിയാണ് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് തന്റെ ടീമിനെ കളത്തിലിറക്കിയത്.ആദ്യ മിനുട്ടിൽ തന്നെ ഹാരിസ് സെഫെറോവിച് പോർച്ചുഗലിനെ ഞെട്ടിച്ചു സ്വിറ്റ്‌സർലാൻഡിന് വേണ്ടി ഗോൾ നേടി. പോർച്ചുഗൽ പിന്നീട് ഒരുപാട് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്വിസ് ഗോൾകീപ്പർ ജോനാസ് ഓംലിന്റെ മികച്ച സേവുകൾ കാരണം ലക്ഷ്യം കണ്ടെത്താനായില്ല

അതേസമയം ഗ്രൂപ്പ്‌ ബിയിൽ 4 മത്സരങ്ങളിൽ 2 വിജയവും 2 സമനിലയുമായി 8 പോയിന്റുള്ള സ്പെയിൻ ആണ് ഒന്നാം സ്ഥാനത്. 2 വിജയവും ഒരു സമനിലയും തോൽവിയുമായി 7 പോയിന്റുള്ള പോർച്ചുഗൽ രണ്ടാം സ്ഥാനത്തും തുടരുന്നു.ഇന്നലത്തെ വിജയത്തോട് കൂടി പോയിന്റുകളൊന്നുമില്ലാതിരുന്ന സ്വിറ്റ്സർലാന്റിന് 3 പോയിന്റ് ആയിട്ടുണ്ട്. എങ്കിലും അവസാന സ്‌ഥാനത് തന്നെയാണുള്ളത്

യുവേഫ നേഷൻസ് ലീഗിൽ സെപ്റ്റംബർ 25 നാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികൾ.

✍?ഷാഹിൻഷ സി കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply