സിറിയ ഭൂകമ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ബാലനെ ചേര്‍ത്തുപിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

തുർക്കിയെയും സിറിയയെയും തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ പിതാവിനെ നഷ്ടപ്പെട്ട സിറിയൻ ബാലനെ ചേർത്തുപിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സകലതും തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ നിന്ന് അദ്ഭുതകരമായാണ് നബീൽ സയീദ് എന്ന പത്തുവയസുകാരൻ ജീവിതത്തിലേക്ക് പിടിച്ചുകയറിയത്. തന്നെ രക്ഷിച്ചവരോട് അന്ന് നബീൽ ഒരു ആഗ്രഹവും പറഞ്ഞു, ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണണം.

നബീലിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ട സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബ് അൽ നസർ ഇക്കാര്യത്തിൽ മുൻകൈ എടുക്കുകയും ബാലനെ സൗദിയിൽ എത്തിക്കുകയുമായിരുന്നു. സൗദി ലീഗിൽ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന അൽ നസർ – അൽ ബാതിൻ മത്സരം കാണാൻ അങ്ങനെ നബീലെത്തി.

മത്സരത്തിനു ശേഷം നബീലിന്റെ ആഗ്രഹം പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽ കാണാനുമായി. ഡ്രിസ്സിങ് റൂമിനടുത്തുള്ള ഇടനാഴിയിൽ നബീലും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങി. തന്നെ കണ്ട് ഓടിയെത്തിയ കുഞ്ഞ് ആരാധകനെ ക്രിസ്റ്റ്യാനോ കെട്ടിപ്പിടിച്ചു. ഒപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

What’s your Reaction?
+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Leave a reply