റയൽ മാഡ്രിഡിനെക്കാൾ വലുതാണോ എംബാപ്പേയുടെ വാക്കുകൾ, തുറന്ന് പറഞ്ഞ് യുവ റയൽ താരം

22 കാരനായ ചൗമേനി മോണോക്കയിൽ നിന്നാണ് റയൽ മാഡ്രിഡിലേക്ക് കൂടുമാറിയത്. ചൗമെനി റയൽ മാഡ്രിഡിൽ 2027വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. ആഡ് ഓണുകൾ സഹിതം 105 മില്യൺ യൂറോയോണ് ട്രാൻസ്ഫർ തുക. ഇപ്പോൾ റയൽ മാഡ്രിഡിൽ വന്നതിനു പിന്നാലെ ക്പു ട്കാഹുക് ചൗമേനി വെളിപ്പെടുത്തിയത്.

എംബാപ്പേ തന്നോട് പി എസ് ജിയിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ താൻ റയൽ മാഡ്രിഡിലേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് എംബപ്പെയോട് മറുപടി പറഞ്ഞു. ഞാൻ എന്നും റയൽ മാഡ്രിഡിലേക്ക് വരാൻ ആയിരുന്നു ആഗ്രഹിച്ചത്. എംബാപ്പേ ത‌ന്റെ തീരുമാനത്തെ ബഹുമാനിച്ചു എന്നും ചൗമെനി പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച ക്ലബിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും കരിയറിൽ ഒരു പുതിയ അധ്യായം താൻ തുടങ്ങുക ആണെന്നും ചൗമെനി ഇന്ന് നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ലിഗ് 1-ന്റെ യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ചൗമേനി, ലീഗി 1ന്റെ ടീം ഓഫ് ദി സീസണിൽ ഇടംനേടി.ഈ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിനെ ടീമിൽ എത്തിക്കാൻ ശ്രേമിച്ചെങ്കിലും താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.

വിഷ്ണു ഡിപി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply