ചരിത്ര നിമിഷം; തുടർച്ചയായ രണ്ടാം വട്ടവും ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യ.

എഎഫ്സി ഏഷ്യൻ കപ്പിന് തുടർച്ചയായ രണ്ടാം വട്ടവും ടീം ഇന്ത്യ യോഗ്യത ഉറപ്പിച്ചു. ആറ് ഗ്രൂപ്പുകളിലായി നടക്കുന്ന യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാർക്കും, ഗ്രൂപ്പിൽ രണ്ടാമതെത്തുന്ന മികച്ച അഞ്ചു ടീമുകൾക്കുമാണ് യോഗ്യത ഉറപ്പിക്കാനാവുക. ഇന്നു രാവിലെ പാലസ്തിനെതിരെ നടന്ന മത്സരത്തോടെ ഗ്രൂപ്പിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കിയ ഫിലിപ്പൈൻസിന് വെറും നാല് പോയിന്റ് മാത്രമാണ് നേടാനായത്. ഇതോടെ ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ആറ് പോയിന്റ് കൈവശമുള്ള ഇന്ത്യ യോഗ്യത ഉറപ്പിക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി രണ്ട് വട്ടം ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യത നേടുന്നത്. ഇതിനു മുൻപ് 1964, 1984, 2011, 2019 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ മത്സരിച്ചിട്ടുള്ളത്. യോഗ്യത ഉറപ്പിച്ചെങ്കിലും ഇന്നു രാത്രി 8:30ന് ഹോങ് കോങിനെതിരെ നടക്കുന്ന യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ഗ്രൂപ്പ് ഡിയിൽ ചാമ്പ്യന്മാരായിമാറാൻ സാധിക്കും. മത്സരം സ്റ്റാർ സ്പോർട്സ് 3ലാണ് സംപ്രേഷണം. ഹോട്ട്സ്റ്റാറിലും, ജിയോ ടിവിയിലും ഓൺലൈൻ സ്ട്രീമിങ്ങും ലഭ്യമാവും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply