“എല്ലാത്തിനും നന്ദി” കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് പരിശീലകൻ ഇവാൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ നാല്പത്തിയഞ്ചാം പിറന്നാൾ ദിനമായിരുന്നു ജൂൺ 19 ഇന്നലെ. തങ്ങളുടെ പ്രിയ പരിശീലകന്റെ പിറന്നാളിന് നിരവധി ആരാധകരാണ്  സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. ഇതോടെ പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പരിശീലകൻ ഇവാനും രംഗത്തെത്തി.
“പ്രിയരേ, ഇന്ത്യയിൽ എത്തിയതുമുതൽ നമ്മുടെ മനോഹരമായ ക്ലബ്ബിനോട് സ്നേഹവും, വൈകാരിക അടുപ്പവുമാണ് എനിക്ക് തോന്നിയത്. നമ്മുടെ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിൽ ഒരു അംഗമാവാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഓർമ്മയിൽ സൂക്ഷിക്കാനാവുന്ന ചില കാര്യങ്ങൾ നമ്മൾ നേടിയെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു. ഇന്നു നിങ്ങളുടെ മെസ്സേജുകളും, വാക്കുകളും കാണുമ്പോൾ എന്റെ ഹൃദയത്തിൽ കൂടുതൽ സന്തോഷമുണ്ടാവുന്നു. നിങ്ങളുടെ പിന്തുണയ്ക്കും, നല്ല വാക്കുകൾക്കും ഞാൻ എന്നും നന്ദി ഉള്ളവനായിരിക്കും. താങ്ക് യു എന്ന വാക്ക് നിങ്ങളോടുള്ള നന്ദി അറിയിക്കുന്നതിന് ഒരിക്കലും മതിയാവുകയില്ല. എന്റെ ജന്മദിനത്തിൽ എന്നെ പറ്റി ഓർത്തതിന് നന്ദി. എല്ലാത്തിനും നന്ദി. ലവ് യൂ ഓൾ…”– പരിശീലകൻ ഇവാൻ കുറിപ്പിൽ വ്യക്തമാക്കി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply