ഡ്യുറണ്ടഡ് കപ്പിന്റെ 130-ാമത് പതിപ്പ് സെപ്റ്റംബർ അഞ്ചിന് കൊൽക്കത്തയിൽ തുടക്കമാവും.16 ടീമുകൾ അടങ്ങുന്ന ടൂര്ണമെന്റായിരിക്കും ഇത്തവണ. അഞ്ച് ഐഎസ്എൽ ഫ്രാഞ്ചൈസികളും മൂന്ന് ഐ-ലീഗ് ടീമുകളും 16-ടീമുകളിൽ ഉൾപ്പെടുന്നു.
ഐ എസ് ൽ-നിന്നും എഫ് സി ഗോവ, ബെംഗളൂരു എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സ്, ജംഷെഡ്പൂർ എഫ് സി, ഹൈദരാബാദ് എഫ് സി എന്നിവരായിരിക്കും പങ്കാളികളാവുക. ഇവരെ കൂടാതെ കൊൽക്കത്തയിൽനിന്നും മുഹമ്മദൻ സ്പോർട്ടിംഗ് , കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയും, ഡൽഹിയിലെ സുദേവ എഫ്‌സിയും ഉൾപ്പെടെ ഐ-ലീഗ് ടീമുകളും വെല്ലുവിളിയായി മുന്നിൽ ഉണ്ടാവും.
എഫ്സി ബെംഗളൂരു യുണൈറ്റഡും ഡൽഹി എഫ്സിയും ഇന്ത്യൻ ഫുട്ബോളിന്റെ രണ്ടാം ഡിവിഷനെ പ്രതിനിധീകരിക്കും. ഇന്ത്യൻ ആർമി ടീമുകളായ (റെഡ് ആൻഡ് ഗ്രീൻ), ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ നേവി, സിആർപിഎഫ്, അസം റൈഫിൾസ് എന്നിവരുമുണ്ടാവും.
ഡ്യുറണ്ടഡ് കപ്പിന്റെ വേദികളായി വിവേകാനന്ദ യുവ ഭാരതി ക്രിരംഗൻ (VYBK), കൊൽക്കത്തയിലെ മോഹൻ ബഗൻ ക്ലബ് ഗ്രൗണ്ട്, കല്യാണി മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട് എന്നിവ കണ്ടെത്തിയിട്ടുണ്ട്.
വിജയികൾക്ക് രണ്ട് റോളിംഗ് (ഡ്യൂറണ്ട് കപ്പ്, ഷിംല ട്രോഫി), പ്രസിഡന്റിന്റെ കപ്പ് എന്നിവ സ്ഥിരമായി സൂക്ഷിക്കുന്നതിനുള്ള മൂന്ന് ട്രോഫികൾ സമ്മാനിക്കുന്നു എന്ന അർത്ഥത്തിൽ ഡ്യൂറൻഡ് കപ്പ് സവിശേഷമാണ്.
ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡ്യുറണ്ടഡ് കപ്പ് ഏറ്റവും കൂടുതൽ വിജയികളായത് മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നി ടീമുകളാണ്. എന്നാൽ ഇവർ രണ്ട് പേരും ഇല്ലാത്ത ആദ്യ ഡ്യുറണ്ടഡ് കപ്പ് എന്ന പ്രത്യേകത കൂടെ അവശേഷിക്കുന്നു.
~Ronin~
Leave a reply