ലക്ഷ്യം ബ്ലാസ്‌റ്റേഴ്‌സിനെ ആർക്കും തോല്പിക്കാനാവാത്ത ഒരു ടീമായി രൂപപ്പെടുത്തൽ: കരോലിസ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം പതിപ്പ് നവംബർ 19ന് ആരംഭിക്കാനിരിക്കെ ഈ സീസണിലെ പുത്തൻ പ്രതീക്ഷകളെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്. തങ്ങളുടെ ലക്ഷ്യം വിജയം തന്നെ ആണെന്നും, ആർക്കും എളുപ്പത്തിൽ പരാജയപ്പെടുത്താനാവാത്ത ഒരു ടീമായി മാറുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യമെന്നും കരോലിസ് പറഞ്ഞു.

ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിലാണ് ശ്രദ്ധയെന്നും, കഴിഞ്ഞ വർഷം അതിന് സാധിച്ചിരുന്നില്ലെന്നും വ്യക്തമാക്കിയ കരോലിസ് ഇത് ചിട്ടയോടെ കഠിനാധ്വാനം ചെയ്യാനുള്ള സമയമാണെന്നും പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരോലിസ് ഈ കാര്യങ്ങൾ പങ്കുവെച്ചത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply