ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്ന ഏഷ്യൻ താരവും മുന്നേറ്റനിര താരമാണെന്ന് സൂചന | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

വരും ഐ.എസ്.എൽ സീസണിന് വേണ്ടി മികച്ച തയ്യാറെടുപ്പുകളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ നേരത്തെ തന്നെ പുതിയ കോച്ച് ഇവാൻ വുകോമനോവിച്ചിന് കീഴിൽ കൊച്ചിയിൽ പരിശീലനം ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് കേരള യൂണൈറ്റഡുമായി രണ്ട് പരിശീലന മത്സരവും പൂർത്തിയാക്കി. ഇനി സെപ്റ്റംബർ മൂന്നിന് ജമ്മു & കാശ്മീർ സ്പോർട്സ് കൗൺസിൽ ടീമുമായിട്ടാണ് അടുത്ത പരിശീലന മത്സരം

എന്നാൽ ആഴ്ചകൾക്ക് മുൻപ് തന്നെ Zilliz റിപ്പോർട്ട് ചെയ്ത അർജന്റയിൻ താരം ഡയസ് പെരേരയെ ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയ കാര്യം ടീം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡയസ് പെരേര ബ്ലാസ്റ്റേഴ്സിൽ എത്താൻ സാധ്യത ഉണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് Zilliz ആയിരുന്നു. കൂടാതെ സ്പാനിഷ് താരം അൽവാരോ വാൽഖസിനെ ടീം സൈൻ ചെയ്‌തെന്നും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും വാർത്തകളുണ്ട്. കൂടാതെ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ഏഷ്യൻ താരവും ഒരു മുന്നേറ്റ നിര താരമാണ്. സൂചനകൾ ശരിയാണെങ്കിൽ ആഡ്രിയൻ ലൂണ, ഡയസ് പെരേര‌, അൽവാരോ എന്നിവർക്ക് പുറമെ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ടീമിലെത്തിക്കുന്ന മറ്റൊരു താരം കൂടെ മുന്നേറ്റ താരമായിമാറും.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply