‘എന്റെ പ്രിയനേ, എന്നെ തനിച്ചാക്കരുത്, എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല’ ദുഃഖഭാരത്തിൽ റിക്കോയുടെ ഭാര്യ.

കുതിര സവാരിക്കിടെ വീണ് പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പി.എസ്.ജി ഗോള്‍ കീപ്പര്‍ സെര്‍ജിയോ റിക്കോയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്പെയിനില്‍ റികോ സഞ്ചരിച്ച കുതിര മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച്‌ വീണാണ് താരത്തിന്റെ തലയ്ക്ക് പരിക്കേറ്റത്.

തുടർന്ന് താരത്തിന്‍റെ ഭാര്യ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹൃദയഭേദക കുറിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. റികോ അതിജീവനത്തിനായി പോരാടുകയാണെന്ന് ഭാര്യ ആല്‍ബ സില്‍വ പറയുന്നു. “എന്റെ പ്രിയനേ, എന്നെ തനിച്ചാക്കരുത്, എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല. നീയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” -ആല്‍ബ സില്‍വ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

“ഞങ്ങളോട് നിനക്കുള്ള എല്ലാ സ്നേഹത്തിനും നന്ദി. സെര്‍ജിയോയുടെ അതിജീവനത്തിനായി ഒരുപാട് ആളുകള്‍ പ്രാര്‍ഥിക്കുന്നു, അവൻ വളരെ ശക്തനാണ്” -മറ്റൊരു കുറിപ്പില്‍ അവര്‍ പറഞ്ഞു. തന്റെ ജന്മനാടായ സെവിയ്യയില്‍ കുതിര സവാരി നടത്തുന്നതിനിടെയാണ് 29 കാരനായ റിക്കോയുടെ അപകടം. നിയന്ത്രണം ഭേദിച്ച്‌ ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്പാനിഷ് താരമായ റിക്കോ 2019ലാണ് പി.എസ്.ജിയില്‍ എത്തുന്നത്. ക്ലബിനായി ഇതുവരെ 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply