‘കൂടെ കിടക്കാൻ തയ്യാർ’ മെക്സിക്കോ ഗോളിക്ക് ഓഫർ; പക്ഷെ ഒരു കണ്ടീഷൻ.

മെക്സിക്കോ ദേശിയ ടീമിന്റെ ഗോൾ കീപ്പർ ഗുയ്ലെർമോ ഒച്ചോവ തന്റെ സ്ഥിരതയാർന്ന പ്രകടനംകൊണ്ട് ഫുട്ബോൾ ലോകത്ത് ഏറെ പ്രശസ്തനാണ്. പലപ്പോഴും മെക്സിക്കോ ടീമിന്റെ ഭാരം മുഴുവൻ സ്വന്തം ചുമലിൽ വഹിച്ച് ടീമിനെ വിജയിത്തിലേക്കും, സമനിലയിലേക്കും എത്തിക്കുന്ന ഒച്ചോവ മെക്സിക്കോ ആരാധകർ ഒരു ദേശിയ ഹീറോയാണ്. ഒച്ചോവ എന്ന വൻ മതിലിനെ കീഴടക്കാനാവാതെ 2014, 2018 ലോകകപ്പിൽ ബ്രസീലും, ജർമ്മനിയും ഉൾപ്പെടെ പല വമ്പന്മാരും മെക്സിക്കോയ്ക്ക് മുന്നിൽ കീഴടങ്ങിയിട്ടുമുണ്ട്. എന്നാൽ ഇപ്പോഴിതാ ഖത്തർ ലോകകപ്പ് വിജയിക്കുകയാണെങ്കിൽ മെക്സിക്കൻ ഗോൾ കീപ്പർ ഒച്ചാവോയ്ക്ക് മെക്സിക്കൻ മോഡൽ വാണ്ട എസ്പിനോസ പ്രഖ്യാപിച്ചിരിക്കുന്നത് വമ്പൻ ഓഫർ.

അർജന്റൈൻ പോഡ്‌കാസ്റ്റായ ‘എലോ പോഡ്‌കാസ്റ്റിൽ’ ലോകകപ്പിന് പോവുന്ന മെക്സിക്കൻ ടീമിനെ പ്രചോദിപ്പിക്കാൻ എന്താണ് പറയുന്നതെന്ന് ചോദിച്ചപ്പോഴാണ് വാണ്ട ഗോൾ കീപ്പർ ഒച്ചോവയ്ക്ക് ഈ ഓഫർ മുന്നോട്ട് വച്ചത്.
“ലോകകപ്പ് വിജയിച്ചുവന്നാൽ നിന്റെ കൂടെ കിടക്കപങ്കിടാൻ തയ്യാർ, അന്നു നീ ലോകകപ്പ് വിജയിച്ചതിനേക്കാൾ സന്തോഷവാനാകും”- വാണ്ട പറഞ്ഞു. ഇതിനു ശേഷം നടന്ന ഈ ലോകകപ്പിലെ മെക്സിക്കോയുടെ ആദ്യമത്സരത്തിൽ പോളണ്ട് താരം ലെവൻഡോസ്‌കിയുടെ പെനാൽറ്റി ഒച്ചാവോ സേവ് ചെയ്തതുവഴിയാണ് മെക്സിക്കോ ഈ മത്സരത്തിൽ സമനില നേടിയത്. ഇനി ഗ്രൂപ്പിൽ അർജന്റീനയോടും, സൗദി അറേബ്യയോടുമാണ് മെക്സിക്കോയുടെ ശേഷിക്കുന്ന മത്സരങ്ങൾ.

അർജന്റീന ആരാധകർ ദുഃഖിക്കേണ്ടതില്ല; ചരിത്രം ആവർത്തിച്ചാൽ ദേ ഇതായിരിക്കും ഫലം.

What’s your Reaction?
+1
37
+1
53
+1
32
+1
93
+1
49
+1
113
+1
66

Leave a reply