ഗാർഡിയന്റെ മികച്ച താരം മെസ്സി; റോണോയുടെ സ്ഥാനം സങ്കടപെടുത്തുന്നത്.

ഇംഗ്ലീഷ് മാധ്യമമായ ‘ദി ഗാര്‍ഡിയന്റെ’ 2022ലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി അർജന്റൈൻ താരം ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് താരങ്ങളായ എംബാപ്പെ രണ്ടാമതും, ബെന്‍സെമ മൂന്നാം സ്ഥാനത്തുമാണ്. 206 ജഡ്ജുകള്‍ അടങ്ങിയ പാനലാണ് 2022ലെ മികച്ചതാരത്തെ തിരഞ്ഞെടുത്തത്.

ആകെയുള്ള വോട്ടുകളില്‍ 76 ശതമാനവും നേടിയത് മെസ്സിയാണ്. വെറും 13 ശതമാനം വോട്ടുകളാണ് എംബാപ്പെയ്ക്ക് ലഭിച്ചത്. ബെന്‍സെമയ്ക്ക് 10 ശതമാനം വോട്ടുകളും ലഭിച്ചു. ഖത്തര്‍ ലോകകപ്പിലെ മെസ്സിയുടെ പ്രകടനമാണ് മെസ്സിയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത്. അതേസമയം സീസണില്‍ മോശം പ്രകടനം കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 51-ാം സ്ഥാനത്താണുള്ളത്.

ആദ്യ സ്ഥാനങ്ങളിൽ എത്തിയവർ:

What’s your Reaction?
+1
0
+1
0
+1
2
+1
1
+1
0
+1
0
+1
1

Leave a reply