ഐലീഗ് 2021-22 സീസൺ ഡിസംബർ 25നു ശേഷം ആരംഭിക്കും. കൊൽക്കത്തയാണ് ഇത്തവണ ഐലീഗിന് വേദിയാകുന്നത്. ഡിസംബർ മദ്ധ്യത്തോടെ ടീമുകൾ കൊൽക്കത്തയിൽ എത്തിച്ചേരും.
പതിമൂന്ന് ടീമുകൾ മാറ്റുരയ്ക്കുന്ന സീസണിൽ ആകെ നൂറ്റി പതിനാല് മത്സരങ്ങൾ ആണുള്ളത്. കഴിഞ്ഞ തവണത്തെ ഫോർമാറ്റിൽ തന്നെയാണ് ഇത്തവണയും മത്സരങ്ങൾ ക്രമീകരിക്കുന്നത്. എല്ലാ ടീമുകളും ഒരു തവണ പരസ്പരം ഏറ്റുമുട്ടും. തുടർന്ന് രണ്ട് ഗ്രൂപ്പുകളായി തിരിയുകയും പോയിന്റ് ടേബിളിൽ മുകളിൽ നിൽക്കുന്ന ഏഴ് ടീമുകൾ ചാമ്പ്യൻഷിപ്പിനായി മത്സരിക്കുകയും ബാക്കി ആറു ടീമുകൾ റെലഗേഷൻ ഒഴിവാക്കാൻ പൊരുതുകയും ചെയ്യും.
കേരളത്തിൽ നിന്നുള്ള ടീമായ ഗോകുലം കേരള എഫ്സിയാണ് നിലവിലെ ഐ ലീഗ് ചാമ്പ്യൻസ്. 2024 മുതൽ ഐലീഗ് വിജയികൾക്ക് ഐഎസ്എൽ പ്രൊമോഷൻ ആലോചനയിലുള്ളതിനാൽ എല്ലാ ടീമുകളും പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
✒️ JIA
Leave a reply