ട്രാൻസ്ഫർ വിൻഡോയിലെ അവസാന ട്വിസ്റ്റ്?? ഫ്രഞ്ച് യുവ താരം കമവിങ്കയെ സ്വന്തമാക്കി റയൽ മാഡ്രിഡ്‌

പെരെസ് ഫുട്ബോൾ ലോകത്തെ ഒരു ബുദ്ധിരാക്ഷസൻ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്ന സംഭവവികാസങ്ങൾ ആണ് ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസങ്ങളിൽ അരങ്ങേറുന്നത്. ഫ്രാൻ‌സിൽ എംമ്പാപ്പയെ വട്ടമിട്ട ആ കഴുകൻ കണ്ണുകൾ അവസാനം റാഞ്ചിയത് മറ്റൊരു ഫ്രഞ്ച് താരത്തെയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡും പി. എസ്. ജി യും നോട്ടമിട്ട കമവിങ്കയെ അവസാനം തട്ടകത്തിൽ എത്തിച്ചത്‌ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡാണ്.

ഏകദേശം 31 മില്യൺ യൂറോ ചിലവാക്കിയാണ് താരത്തെ ഫ്രഞ്ച് ക്ലബ്ബ് റെന്നസിൽ നിന്ന് മാഡ്രിഡ് സ്വന്തമാക്കിയത്.

ഫ്രഞ്ച് താരത്തിന്റെ മെഡിക്കൽ ഇന്നലെ തന്നെ പൂർത്തിയായി. പിഎസ്ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും പിന്നാലെ ഉണ്ടായിട്ടും ലാലിഗയിലേക്ക് കൂടുമാറാനായിരുന്നു 18കാരനായ സെൻട്രൽ മിഡ്ഫീൽഡറുടെ താല്പര്യം

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply