ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങളിലൊന്നാണ് ഫുട്ബോൾ, 2001 ൽ പ്രസിദ്ധീകരിച്ച ഫിഫ നടത്തിയ ഒരു സർവേ പ്രകാരം 200 ലധികം രാജ്യങ്ങളിൽ നിന്നുള്ള 240 ദശലക്ഷത്തിലധികം ആളുകൾ സ്ഥിരമായി ഫുട്ബോൾ കളിക്കുന്നു. ഫുട്ബോൾ കളിക്കുന്നത് തന്നെ വളരെ ശാരീരികമായ വെല്ലുവിളികളുള്ള ഒരു കായിക വിനോദമാണ്, ഇതിനായി ശരീരത്തിന് നല്ല കരുത്തും നല്ല പിച്ച് സാഹചര്യങ്ങളും വളരെ അധികം അനിവാര്യമാണ്.
• നന്നായി പരിപാലിക്കാത്ത പിച്ച് എങ്ങനെയാണ് ഒരു കളിക്കാരനെ പരിക്കേൽപ്പിക്കുന്നത്?
രണ്ട് സാഹചര്യങ്ങളുണ്ട്, ഒന്ന് ശൈത്യകാലത്തും രണ്ടാമത്തേത് മഴക്കാലത്തും. UEFA നടത്തിയ ഒരു പഠനത്തിൽ, ശൈത്യകാലത്ത് പിച്ചുകൾ നിർമ്മിക്കാൻ ഉപയോഗിക്കപ്പെടുന്ന മണ്ണ് ഉറക്കുകയും, വീഴ്ചയിൽ ഒരു കളിക്കാരന്റെ ശരീരത്തിൽ കഠിന പ്രഭാവം ഉണ്ടാകുകയും, ഇത് 60-70% വരെ പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതേ സമയം, മഴക്കാലത്ത് പിച്ച് ചെളി നിറഞ്ഞതാകുകയും കളിക്കാരുടെ ചലനങ്ങൾ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്നു. അതേപോലെ, വഴുതിപ്പോകുന്ന ഉപരിതലം, ചിലസമയങ്ങളിൽ പന്ത് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുകയും, ഉപരിതലത്തിന്റെ കാഠിന്യത്തിന്റെ അഭാവം മൂലം ബൂട്ട് ചെളിയിൽ കുടുങ്ങുവാനും ഇടയാക്കുന്നു. അതുകൊണ്ട് തന്നെ, താരങ്ങളെ നീക്കങ്ങൾ നടത്തുവാനായി കൂടുതൽ ശക്തി പ്രയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ചിലസമയങ്ങളിൽ ഇത് പേശികളിൽ ബുദ്ധിമുട്ടുണ്ടാകുകയും, പേശിവലിവിനുള്ള സാദ്ധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു, ഇത് കണങ്കാൽ പരിക്ക്, ഹാംസ്ട്രിംഗ് പരിക്ക്, ലിഗമെന്റ് കേടുപാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. ഈ സാഹചര്യങ്ങളെ ഒഴിവാക്കുവാൻ ഒരു കളിക്കാരൻ ഓഫ് സീസണുകളിലും പ്രീ സീസണുകളിലും അധ്വാനിക്കേണ്ടതുണ്ട്.
പ്രീ സീസൺ പരിശീലന വേളയിൽ (പ്രീ-സീസൺ മത്സരങ്ങളല്ല), താരങ്ങൾക് അതിതീവ്രമായ ഫിറ്റ്നസ് പരിശീലനങ്ങൾ നൽകുകയും, അത് അവരുടെ പേശികളുടെ വലിപ്പവും എയ്റോബിക് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുകയും വളർത്തുകയും ചെയ്യുന്നു. മത്സരങ്ങൾക്കിടയിൽ മികച്ച പ്രകടനം നടത്തുവാൻ ഒരു കളിക്കാരൻ തന്റെ ചടുലതയും (Agility), വേഗത്തിൽ തിരിയുന്ന ചലനങ്ങൾ (Quick movements) എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി അസ്ഥിബന്ധവും (Ligament), സംയുക്തവും (Joints) നന്നായി പ്രവർത്തിക്കണം.
Hurdles, Sprints, Dumbbell bench step-ups, Weighted sled drags, HIIT on treadmill, Burpee pull-ups, എന്നിവയാണ് ചില strengthening വ്യായാമങ്ങൾ. സംയുക്ത വീക്കം അതായത് ടെൻഡ്രോന്റിസ് ഒഴിവാക്കാൻ, ഒരു കളിക്കാരൻ ഉടനീളം തന്റെ ഫിറ്റ്നസ് നിലനിർത്തണം, അതിനായി സീസൺ തുടങ്ങുന്നതിനു മുൻപേ തന്റെ ഫിറ്റ്നസ് നല്ല രീതിയിൽ പരിപാലിക്കണം. ഫിറ്റ്നസ് നല്ല രീതിയിൽ പരിപാലിക്കാൻ കഴിഞ്ഞാൽ ഈ സാഹചര്യങ്ങളിൽ പരിക്കുകളുടെ സാദ്ധ്യതകൾ കുറയ്ക്കുവാനും സാധിക്കും.
ഉയർന്ന തലങ്ങളിൽ കളിക്കാൻ, ഒരു കളിക്കാരൻ തന്റെ ശരീരം അതേ രീതിയിൽ നിലനിർത്തേണ്ടതുണ്ട്, അല്ലെങ്കിൽ ആ താരത്തിനു തന്റെ മുഴുവൻ കഴിവും കാഴ്ചവെയ്ക്കുവാൻ സാധിക്കില്ല.
✍?വിനായക്. എസ്. രാജ്
Leave a reply