കാത്തിരിപ്പിന് വിരാമം,ലയണൽ മെസ്സി ഇന്ന് ലീഗ് 1 അരങ്ങേറ്റം കുറിക്കും.

ലീഗ് വണ്ണിൽ റൈംസിനെതിരായ മത്സരത്തിൽ പിഎസ്ജിക്കായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അരങ്ങേറ്റം കുറിക്കും. പി എസ് ജിയിൽ സൈൻ ചെയ്തതിനു ശേഷം ഇത് ആദ്യമായാണ് സൂപ്പർ താരം കളിക്കാൻ ഇറങ്ങുന്നത്. അതിൻ്റെ ആവേശത്തിൽ ആണ് ആരാധകർ. ആദ്യ ഇലവനിൽ തന്നെ മെസ്സി ഉണ്ടാകും എന്ന സൂചനയാണ് പി. എസ്. ജി കോച്ച് പോചറ്റീനോ നൽകുന്നത്. ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിന്റെ ജേഴ്സിയിൽ മെസ്സി ഇറങ്ങുന്ന ആദ്യ മത്സരമാകും ഇത്.

മെസ്സിക്കൊപ്പം സൂപ്പർതാരങ്ങളായ നെയ്മർ, കൈലിയൻ എംബാപ്പേ എന്നിവരും ഇന്ന് കളിക്കും. ഇവർ ഒന്നിച്ച് മികച്ച അറ്റകിങ് ആവും പുറത്തെടുക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.15 നാണ് മത്സരം ആരംഭിക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply