ഫുട്ബോൾ താരത്തിന്റെ വീട്ടിൽ മോഷണം; മെഡൽ പെട്ടി പൊക്കി മോഷ്ടാക്കൾ

ചെൽസിയുടെ ഇംഗ്ലീഷ് താരം റീസ് ജയിംസിന്റെ വീട്ടിൽ മോഷണം. ചാംപ്യൻസ് ലീഗ്, യൂറോകപ്പ് മെഡലുകൾ വച്ചിരുന്ന പെട്ടിയടക്കം മോഷ്ടിച്ചവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് റീസ് ജയിംസ് ഫുട്ബോൾ ആരാധകരുടെ സഹായം തേടി. സെപ്റ്റംബർ 14ന് ചാംപ്യൻസ് ലീഗ് മത്സരത്തിൽ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെതിരെ ചെൽസിക്കായി കളിക്കുന്ന സമയത്താണ് ജയിംസിന്റെ വീട് കുത്തിത്തുറന്ന് കള്ളൻമാർ മോഷണം നടത്തിയത്. ഈ സമയത്ത് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല.

മോഷണ വിവരം അറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനൊപ്പമാണ് കള്ളൻമാരുടെ സിസിടിവി ദൃശ്യങ്ങളും റീസ് ജയിംസ് പങ്കുവച്ചത്. കള്ളൻമാർ ഗേറ്റ് തള്ളിത്തുറന്ന് മാരകായുധങ്ങളുമായി അകത്തുവരുന്നതും ഒരു പെട്ടി വളരെ ബുദ്ധിമുട്ട് ഉന്തിത്തള്ളി പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

https://www.instagram.com/p/CT4iUXDofd4/?utm_source=ig_web_copy_link

നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്കായി കളിച്ചതിന് ലഭിച്ച മെഡലാണ് മോഷണം പോയതിൽ പ്രധാനപ്പെട്ടത്. യൂറോകപ്പിൽ ഇംഗ്ലണ്ടിനായി നേടിയ രണ്ടാം സ്ഥാനത്തിന് ലഭിച്ച മെഡലും, സൂപ്പർ കപ്പ് ജേതാക്കൾക്കുള്ള മെ‍ഡലും നഷ്ടമായി.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply