മെസ്സിയെ പുകഴ്ത്തി യുണൈറ്റഡ് പരിശീലകൻ; ഇതും റോണോക്ക് ഇട്ടൊരു കുത്തോ എന്ന് ആരാധകർ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് – ആഴ്‌സണൽ മത്സരത്തിന് മുന്നേ സംസാരിക്കുകയായിരുന്നു യുനൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാങ്‌. സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ലോക ചാമ്പ്യൻ മെസ്സിയെ വാനോളം പുകഴ്‌ത്താൻ അദ്ദേഹം മറന്നില്ല.

“മെസ്സിയെ പോലെ മെസ്സി മാത്രമേ ലോകത്തുള്ളൂ. അത് നമ്മൾ ലോകകപ്പിൽ കണ്ടതാണ്. മറ്റുള്ളവർ കഠിനാധ്വാനം ചെയ്യണം, ടീമിന്റെ ഭാഗമായിരിക്കാൻ ശ്രമിക്കണം.”- അദ്ദേഹം പറഞ്ഞു. മെസ്സിയെ പുകഴ്ത്തിയാണ് ടെൻ ഹാങ്‌ സംസാരിച്ചതെങ്കിലും ചില വാക്കുകൾ താനുമായി അത്ര രസത്തിലല്ലാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെയുള്ള ഒളിയമ്പാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അത്തരത്തിൽ ചില അഭിപ്രായങ്ങൾ ഇന്നലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്നിട്ടുമുണ്ട്. യുണൈറ്റഡിന്റെ ഭാഗമായിരുന്ന റോണോയ്ക്ക് ടീമിൽ പരിശീലകൻ ടെൻ ഹാങ്‌ സ്ഥിരമായി സ്ഥാനം നൽകാഞ്ഞതും, തുടർന്ന് ഖത്തർ ലോകകപ്പിന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ റോണോ ടെൻ ഹാങിന് നേരെ നടത്തിയ വിമർശനങ്ങളുമാണ് ഇതിന് പശ്ചാത്തലം.

എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സനലിനോട് യുണൈറ്റഡിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സണൽ യുണൈറ്റഡിനെ തകർത്തു വിട്ടത്.

What’s your Reaction?
+1
0
+1
2
+1
0
+1
1
+1
1
+1
0
+1
0

Leave a reply