കള്ളൻ !!! മെസ്സിയുടെ മുറിയിൽ മോഷണം.

പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹോട്ടല്‍ മുറിയില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍. പാരിസില്‍ മെസ്സിയും കുടുംബവും താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയല്‍ മോസുവിലെ മുറിയിലാണ് കള്ളന്‍ കയറിയത്.

മേല്‍ക്കൂരയില്‍ നിന്നിറങ്ങി വന്ന്, പൂട്ടാതെയിട്ട ബാല്‍ക്കണി വഴിയാണ് കള്ളന്മാര്‍ അകത്തു കയറിയത്. മെസ്സിയുടേത് ഉള്‍പ്പെടെ മൂന്ന് മുറികളില്‍ മോഷണം നടന്നു. ആയിരക്കണക്കിന് പൗണ്ടും ഇവര്‍ കൈക്കലാക്കിയതായി പ്രമുഖ വിദേശ മാധ്യമം സണ്‍ റിപ്പോര്‍ട്ട് ചെയ്തു. മെസ്സിയുടെ മുറിയില്‍ നിന്ന് പണവും ആഭരണങ്ങളും മോഷണം പോയി. ദുബായിയില്‍ നിന്നെത്തിയ യുവതിയുടെ മുറിയില്‍ നിന്ന് മുവ്വായിരം പൗണ്ടിന്റെ നെക്ലേസും അഞ്ഞൂറു പൗണ്ടിന്റെ കമ്മലും രണ്ടായിരം പൗണ്ടുമാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നും, പരിചയ സമ്പന്നരായ മോഷ്ടാക്കളാണ് ഇതിനുപിന്നിലുള്ളതെന്ന് സംശയിക്കുന്നതായും പോലീസ് പ്രതികരിച്ചതായി സൺ റിപ്പോർട്ട് ചെയ്യുന്നു.

ബാഴ്സലോണ വിട്ട് പാരിസ്സിലെത്തിയ മെസ്സി ഇപ്പോഴും ഹോട്ടൽ മുറിയിലാണ് താമസം. എന്നാൽ സ്വന്തമായി വീട് കണ്ടെത്തിയെന്നും, ഉടൻ തന്നെ മെസ്സി വീട്ടിലേക്ക് താമസം മാറുമെന്നും വാർത്തകളുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply