ചെന്നെയിൻ എഫ് സി താരം
തൊയ് സിംഗ് ഈസ്റ്റ് ബംഗാളിലേക്കെന്നു സൂചന. നിലവിൽ ചെന്നെയിൻ എഫ് സി-യിൽനിന്നും കോണ്ട്രാക്ട് പൂർത്തിയാക്കി നിൽക്കുന്ന താരമാണ് അദ്ദേഹം. 30 വയസ്സുകാരനായ ഇദ്ദേഹം പ്രധാനമായും ഒരു റൈറ് വിങ്ങർ ആയാണ് കളിക്കുന്നത്. ലെഫ്റ് വിങ്ങേർ ആയും വേണ്ടി വന്നാൽ ഫോർവേഡ് ആയും കളിക്കാൻ കെല്പുണ്ട്. കരിയറിലാകമാനം 150-ന് മുകളിൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 65 മത്സരങ്ങൾ കളിച്ചു പരിച്ചസമ്പന്നനായ താരമണ് ഇദ്ദേഹം. 4 ഗോളും, 6 അസിസ്റ്റും ഐ എസ് എൽ-ൽ സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്. ഇത് കൂടാതെ ഐ ലീഗിൽ 63 മത്സരങ്ങളില്നിന്ന് 11 ഗോളുകളും നേടിയിട്ടുണ്ട്.
മഹീന്ദ്ര യൂണിറ്റഡിൽനിന്ന് തുടങ്ങി സാൽഗോക്കർ, യുനൈറ്റഡ് സിക്കിം, ഡോദസൽ എഫ് സി, ബെംഗളൂരു എഫ് സി, മുംബൈ എഫ് സി ചെന്നൈയിൻ എഫ് സി എന്നീ ടീമുകൾക് വേണ്ടി ബൂട്ടാണിഞ്ഞിട്ടുണ്ട്. രണ്ടു വട്ടം വീതം ഐ എസ് ൽ, ഐ ലീഗ് കിരീടവും നേടിയിട്ടുണ്ട്.
✍️~Ronin~
Leave a reply