കൊച്ചിയിൽ വീണ്ടും ഐ എസ് എൽ ആരവം, ജയിച്ചു തുടങ്ങാനായി കേരളത്തിന്റെ കൊമ്പന്മാർ

കൊച്ചി മഞ്ഞകടലാകാൻ ഇനി മണിക്കൂറുകൾ മാത്രം.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022 – 2023 സീസണിന്റെ തുടക്കം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴിന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈസ്റ്റ് ബംഗാളിനെതിരേ ഇറങ്ങുന്നതോടെ ഒമ്പതാം സീസണ്‍ ഐ എസ് എല്‍ പോരാട്ടം ആരംഭിക്കുക.ഹോം-എവേ ഫോർമാറ്റിൽ 11 വേദികളിലായിട്ടാണ് മത്സരങ്ങൾ. അടുത്ത വർഷം മാർച്ചിലാണ് ടൂർണമെന്‍റിന്‍റെ നോക്ക് ഔട്ട് പോരാട്ടങ്ങൾ.

 

കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കിരീടം ഈ വർഷം സ്വന്തമാക്കാൻ ഉറച്ചാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.കഴിഞ്ഞ ദയനീയമായി പ്രകടനത്തിന് ശേഷം പുതിയ പരിശീലകന്റെ കീഴിൽ അടിമുടി മറിയാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്.

 

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. മലയാളി താരങ്ങളായ കെ.പി. രാഹുൽ മുന്നേറ്റത്തിലും സഹൽ അബ്ദുൽ സമദ് മധ്യനിരയിലും ആദ്യ ഇലവനിലുണ്ടാകാനാണ് സാധ്യത.

 

മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ കീഴിൽ പുതിയ പ്രതീക്ഷകളുമായാണ് ഈസ്റ്റ് ബംഗാള്‍ ഇത്തവണ ഇറങ്ങുന്നത്. ഴിഞ്ഞതവണത്തെ ടോപ് സ്‌കോറർ അന്റോണിയോ പെറോസെവിച്ച് ടീം വിട്ടെങ്കിലും പകരമെത്തിയ ബ്രസീലിയൻ താരം ക്ലെയ്ട്ടൺ സിൽവയെ ടീമിലെത്തിച്ചിട്ടുണ്ട്.

 

സീസണിനുള്ള 28 അംഗ ടീമിനെ ഇന്നലെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു, ഏഴ് മലയാളി താരങ്ങളാണ് ടീമിലിടം നേടിയത്. സഹൽ അബ്ദുൽ സമദ്, രാഹുല്‍ കെ പി, ബിജോയ് വർഗീസ്, സച്ചിൻ സുരേഷ്, ശ്രീക്കുട്ടന്‍ എം എസ്‌, നിഹാൽ സുധീഷ്, വിബിൻ മോഹനൻ എന്നിവരാണ് മലയാളികള്‍. നിഹാലിനും വിബിനും തുണയായത് ഡ്യൂറന്റ് കപ്പിലെ മികച്ച പ്രകടനമായിരുന്നു.

 

ഈ സീസണില്‍ ആകെയുള്ളത് 117 മല്‍സരങ്ങളാണ്. ലീഗ് ഘട്ട മല്‍സരങ്ങള്‍ അഞ്ചു മാസമുണ്ടാവും. തുടര്‍ന്നായിരിക്കും പ്ലേഓഫ് മല്‍സരങ്ങള്‍. 2023 ഫെബ്രുവരി 26നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫിന്റെയും ഫൈനലിന്റെയും തിയ്യതിലും വേദിയും പിന്നീട് പ്രഖ്യാപിക്കും.

 

 

 

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം

 

ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.

 

പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.

 

മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്.

 

മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം എസ്‌.

 

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply