‘ചരിത്രം വഴിമാറും ചിലർ വരുമ്പോൾ’; പുതിയ റെക്കോർഡുമായി റൊണാൾഡോ.

ഇന്നു പുലർച്ചെ ആഴ്​സണലിനെതിരായ പ്രീമിയര്‍ ലീഗ്​ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്​ വേണ്ടി നേടിയ ഇരട്ട ഗോളുകളോടെ പുതിയ റെക്കോര്‍ഡ്​ സ്വന്തം പേരിലാക്കി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ടോപ് ലെവല്‍ ഫുട്‌ബാളില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ്​ റൊണാള്‍ഡോ സ്വന്തമാക്കിയത്​. 1,097 ഔദ്യോഗിക മത്സരങ്ങളില്‍ നിന്നാണ് 36കാരനായ​ താരത്തിന്‍റെ 801 ഗോള്‍ നേട്ടം. രാജ്യാന്തര ഫുട്ബാളിലും പോര്‍ച്ചുഗല്‍ നായകനായ ​റൊണാൾഡോ തന്നെയാണ് ടോപ് സ്കോറര്‍ എന്നതും ശ്രദ്ധേയമാണ്​.

രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 130 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്​. റയല്‍ മാഡ്രിഡിനൊപ്പം 450 ഗോളുകളും, യുവന്‍റസിനൊപ്പം 101 ഗോളുകളും, ദേശീയ ടീമായ പോര്‍ച്ചുഗലിന്​ വേണ്ടി 115 ഗോളുകളും ക്രിസ്റ്റ്യാനോ നേടി.

ഫുട്​ബാള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ റൊണാള്‍ഡോക്ക്​ പിറകിലുള്ളത്​ ബ്രസീല്‍ ഇതിഹാസം പെലെ (769), ഹംഗറിയുടെ വിഖ്യാത താരം ഫറന്‍സ്​ പുസ്​കസ്​ (761), അർജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി (756) എന്നിവരാണ്​.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply