ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആർസനലിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആർസനൽ ടോട്ടൻഹാമിനെ തകർത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആർസനലിന് വേണ്ടി ഔബമയെങ്, സ്മിത്ത്റോവ്, സാക്ക എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ സൺ ടോട്ടൻഹാമിന് വേണ്ടി ഏക ആശ്വാസഗോൾ നേടി.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ വോൾവ്സ് സൗത്താംപ്റ്റനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ജിമെനെസാണ് വോൾവ്‌സിന്റെ വിജയ ഗോൾ കണ്ടെത്തിയത്.
സെപ്റ്റംബർ 28 പുലർച്ചെ 12:30ക്ക് ആറാം ആഴ്ച്ചയിലെ അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ബ്രൈറ്റനെ നേരിടും.
✍? എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply