സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർടിവോയുടെ റിപ്പോർട്ട് അനുസരിച്ച്, സെർജിയോ ബുസ്‌ക്വറ്റിന് പിൻഗാമിയെ കണ്ടെത്താൻ ബാഴ്‌സലോണ ദീർഘകാലമായി നടത്തുന്ന ശ്രമങ്ങൾക്ക് അവസാനമായി എന്നു തോന്നുന്നു.
ഇതിനായി കറ്റാലൻ ഭീമന്മാരുടെ അന്വേഷണം 60 മില്യൺ യൂറോ റിലീസ് ക്ലോസ് ഉള്ള റിയൽ സോസിഡാഡ് മിഡ്ഫീൽഡർ മിക്കൽ മെറിനോയിൽ ആണ് എത്തി നിൽക്കുന്നത്.
2018 ലെ സമ്മർ സീസണിൽ ന്യൂ കാസിൽ യുണൈറ്റഡിൽ നിന്നും റയൽ സോസോദാസിലേക്ക് എത്തിയ ഈ 24 കാരൻ, ഈ കാലയളവിൽ സ്പാനിഷ് ലീഗിലെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ ഒരാളാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞു. ടെക്നിക്കല്ലി വളരെ മികച്ച താരം ആണ് ഈ 24 കാരൻ.
റയൽ സോസിദാസിന് വേണ്ടി 111 കളികളിൽ ബൂട്ടണിഞ്ഞ മിക്കൽ മെറീനോ 12 ഗോളുകളും നിരവധി അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഓരോ കളിയിലും കൂടുതൽ മെച്ചപ്പെട്ടു വരുന്ന ഈ യുവ താരത്തിന് മേൽ നിരവധി യൂറോപ്യൻ വമ്പന്മാർ കണ്ണ് വച്ചു കഴിഞ്ഞു.
വരുന്ന സമ്മർ സീസണിൽ തന്നെ താരത്തിനെ ക്യാമ്പ് നൗവിൽ എത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Leave a reply