യുവതാരം നികോ ഗോണ്‍സാലസിന്റെ കരാർ പുതുക്കി ബാഴ്‌സ

Getty Images

ബാഴ്‌സയിൽ പുതിയ കരാര്‍ ഒപ്പുവച്ച് സ്പാനിഷ് യുവതാരം നിക്കോളാസ് ഗോണ്‍സാലസ്. 2024വരെ താരത്തെ ക്ലബില്‍ നിലനിറുത്തുന്നതാണ് പുതിയ കരാർ.

ബാഴ്‌സയുടെ സീനിയര്‍ ടീമിനുവേണ്ടി നിക്കോ ഇതുവരെ കളിച്ചിട്ടില്ല. എന്നാൽ അടുത്ത സീസണ്‍ മുതല്‍ ബാഴ്സലോണ ഫസ്റ്റ് ടീമിലും ഇത്തവണ പ്രീസീസണ്‍ സ്ക്വാഡിലും നികോ ഗോണ്‍സാലസ് ഉണ്ടാകും.

ബുസ്കെറ്റ്സിന്റെ പിൻഗാമിയാവാൻ മധ്യനിര താരമായ ഗോണ്‍സാലസിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ബുസ്കെറ്റ്സിനെ പോലെ തന്നെ ഡിഫന്‍സീവ് മിഡ്‌ഫീൽഡറാണ് ഗോണ്‍സാലസും.

താരത്തിന്റെ പുതുക്കിയ കരാറില്‍ 500 മില്യന്റെ റിലീസ് ക്ലോസാണ് ബാഴ്‌സ വെച്ചിരിക്കുന്നത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply