ബാർസ താരത്തെ റാഞ്ചനൊരുങ്ങി എവെർട്ടൻ

Philippe Coutinho
Getty Images

ഒരു കാലത്ത് ലിറ്റിൽ മജീഷ്യൻ എന്ന പേരിൽ ലോക ഫുട്ബാളിൽ തിളങ്ങി നിന്നവൻ ആയിരുന്നു ഫിലിപ്പെ കുടീഞ്ഞോ എന്ന ബ്രസീലിയൻ താരം. ഇപ്പോൾ കുടീഞ്ഞോക്കായി എവർട്ടൻ വല നെയ്ത് കഴിഞ്ഞു. മുഖ്യ പരിശീലകൻ കാർലോസ് ആൻസലോട്ടിക്ക് തന്റെ സ്വപ്‌നങ്ങൾ നിറവേറ്റാൻ ഹാമിഷ് റോഡ്രിഗസിന് ഒപ്പം കുടീഞ്ഞോയെ കൂടി വേണമെന്ന് വ്യക്തമാക്കി.

28 കാരനായ ബ്രസീലിയൻ 145 മില്യൺ എന്ന മോഹ വിലക്കാണ് ആൻ‌ഫീൽഡിൽ നിന്ന് ക്യാമ്പ് നൗവിലേക്ക് പറിച്ചു നടപ്പെട്ടത്, എന്നാൽ സ്‌പെയിനിലേക്ക് പോയതിന് ശേഷം ദയനീയമായി മാറി ലിറ്റിൽ മജീഷ്യന്റെ അവസ്ഥ.18 മാസത്തിനുശേഷം ബാഴ്സ അവനെ വിൽക്കാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല, അത്കൊണ്ട് ബയേൺ മ്യൂണിക്കിലേക്ക് വായ്പയിൽ അവൻ പോയി.

ബയേണിൽ വന്നപ്പോൾ ലിവർ പൂളിലെ തീ പോലെയാകാൻ കഴിഞ്ഞില്ല എങ്കിലും ബാഴ്‌സയിലെ നനഞ്ഞ പടക്കത്തിനെക്കാൾ ഭേദമായിരുന്നു കുടീഞ്ഞോയുടെ ജർമൻ വാസം. ഒരു കനലായി എങ്കിലും മാറാൻ ലിറ്റിൽ മജീഷ്യന് കഴിഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണിന്റെ 8 ഗോൾ കൊള്ളയിൽ ബാഴ്‍സ പിടഞ്ഞു വീണപ്പോൾ ഒരു കഴുകൻ ചിരിയുയി തന്നെ എഴുതി തള്ളിയ ബാഴ്‌സയുടെ ചോര കുടിക്കാൻ ലിറ്റിൽ മജീഷ്യൻ ഉണ്ടായിരുന്നു.

നിലവിൽ കരാർ പ്രകാരം ബാഴ്‌സലോണയുടെ താരമായ കുടീഞ്ഞോ അവിടേക്ക് വന്നത് 145 മില്യൻ എന്ന വൻ തുകക്ക് ആയിരുന്നുവെങ്കിൽ അവിടെ നിന്ന് എവർട്ടനിലേക്ക് പോകുന്നത് വെറും 35 മില്യൻ യൂറോക്ക് ആണെന്നാണ് റിപ്പോർട്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply