കിടിലൻ സ്വാപ് ഡീലിനൊരുങ്ങി യുവന്റസും യുണൈറ്റഡും

Juventus Manchester Swap Deal
Google Images

ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഫ്രഞ്ച് മധ്യനിരതാരം പോൾ പോഗ്ബയെയും പരസ്പരം കൈമാറാൻ യുവന്റസും യുണൈറ്റഡും ആലോചിക്കുന്നതായി റിപ്പോർട്ട്.

യുവന്റസിൽ നിന്ന് റെക്കോഡ് തുകയ്ക്ക് മാഞ്ചസ്റ്ററിൽ എത്തിയ പോഗ്ബയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധികാത്ത സാഹചര്യത്തലിലാണ് യുണൈറ്റഡ് ഇങ്ങനെ ഒരു നീക്കത്തിനൊരുങ്ങുന്നത്.

അതേസമയം കരിയറിന്റെ അവസാനഘട്ടത്തിലെത്തിയെന്ന് വിധിയെഴുതുന്നവരെ തിരുത്തുന്ന തരത്തിലുള്ള പ്രകടനമാണ് മുപ്പത്തിയാറുകാരനായ റൊണാൾഡോ കാഴ്ചവയ്ക്കുന്നത്.

ക്രിസ്റ്റ്യാനോയുടെ പ്രതിഭയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ബ്രാന്‍ഡ് നല്‍കുന്ന വിപണിയും യുണൈറ്റഡിനെ സംബന്ധസിച്ച്‌ ഗുണം ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ റൊണാൾഡോയെ തിരികെ ഓള്‍ഡ് ട്രാഫോഡിലേക്ക് കൊണ്ട് വരുന്നതിൽ യുണൈറ്റഡ് മാനേജ്‌മെന്റിന് ഏറെ യോജിപ്പുണ്ട്.

ഈ സീസണിലെ മികച്ച പ്രകടനവും റൊണാള്‍ഡോയെ പോലുള്ള ഒരു സൈനിങ്ങും തങ്ങളുടെ നഷ്ടപ്പെട്ട പ്രതാഭം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് യുണൈറ്റഡ് മാനേജ്‌മെന്റ് കരുതുന്നു.

പരിശീലകൻ ആന്ദ്രേ പിർലോയ്ക്ക് കീഴിൽ വൻ അഴിച്ചുപണികളാണ് യുവന്റസിൽ നടക്കുന്നത്. ചെറുപ്പക്കാർക്ക് അവസരം നൽകുന്ന കളിശൈലിയാണ് പിർലോയുടേത്. അതുകൊണ്ട് തന്നെ യുവന്റസിനെ സംബന്ധിച്ച് ഇരുപത്തിയെട്ടുകാരനായ പോഗ്ബ ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ്.

ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയാകുമെങ്കിൽ വരുന്ന സീസണിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകളിൽ ഒന്നായി മാറും ഇത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply