ട്രാവൻകൂർ റോയൽസിനെ നയിക്കാൻ എം ബി സനിൽ കുമാർ

ഇന്ത്യയിലെ ആദ്യത്തെ ഫാൻസ് ഔൻഡ് ക്ലബ്ബ് എന്ന ഖ്യാതി നേടിയ ട്രാവൻകൂർ റോയാൽസിന്റെ ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരംകാരനായ എം ബി സനിൽ കുമാർ ആണ് ക്ലബ്ബ് പ്രസിഡന്റ്. 33 വർഷത്തോളം ചർട്ടർഡ് അക്കൗണ്ടൻസി മേഖലയിൽ വലിയ പരിചയ സമ്പന്നനും പ്രശസ്തനുമാണ്‌ ഇദ്ദേഹം. കേരള, കർണാടക, തമിഴ്‌നാട്, മിഡിൽ ഈസ്റ്റ് മേഖലയിലെല്ലാം തന്റെ ഫേം നിലവിലുള്ള വ്യെക്തിയാണ് ഇദ്ദേഹം. വെൾഡ് ബാങ്ക്, എ ഡി ബി , യൂറോപ്യൻ കമ്മ്യൂണിറ്റി പ്രോജക്ട് എന്നിവയുടെ ഫിനാൻസ് കൺസൽടന്റ് കൂടെയായിരുന്ന ഇദ്ദേഹത്തിന്റെ ക്ലയന്റ്സ് ആയി പ്രശസ്ത സിനിമ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വലിയ താരങ്ങളുമുണ്ട്‌. രാഷ്ട്രീയ മേഖലകളിലെ ഉന്നതന്മാരുടെയും ഓഡിറ്റർ കൂടെയാണ് ഇദ്ദേഹം.

ഇദ്ദേഹത്തെ കൂടാതെ വൈസ് പ്രസിഡന്റ് ആയി അജയ് പദ്മനാഭൻ, സെക്രട്ടറിയായി ജിബു ഗിബ്സൻ, ജോയിന്റ് സെക്രട്ടറിയായി ശ്രീകാന്ത് സ്, ട്രഷററായി രാജു ജോർജ്, സി.ഈ.ഒ ആയി രതീഷ് കുമാർ വി എന്നിവരുമുണ്ട്‌.

ഇവരെ കൂടാതെ മാനേജർ ആയി സുവിൻ സാമുവലും 6 അംഗ എക്സിക്യൂട്ടീവ് മെംബെർസായി ഫസീം മുഹമ്മദ്, റിജോ കെ ജോസ്, രാഹുൽ രാജീവ്, പ്രജീൻ പ്രകാശ്, അഭിലാഷ് രത്‌നാകരൻ, സൂരജ് എം ബൈജു എന്നിവരും.

കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിന് പുതിയ ഒരു ചുവടുവെയ്പാണ് ട്രാവൻകൂർ റോയൽസ് എഫ് സി എന്ന ക്ലബ്ബ്. കേരള ഫുട്ബോളിന് ഇന്ത്യൻ ഫുട്ബോളിന് മുന്നിൽ എടുത്തു കാണിക്കാൻ കഴിയുന്ന ഒരു ക്ലബ്ബായി മാറാൻ സാധിക്കട്ടെ.

~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply