ട്രാവൻകൂർ റോയൽസ് സ്പോൺസേഴ്സിനെ തേടുന്നു…

ഇന്ത്യയിലെ ആരാധക ഉടമസ്ഥതയിലെ ആദ്യത്തെ ക്ലബ്ബ് ആയ ട്രാവൻകൂർ റോയൽസ് കേരളാ പ്രീമിയർ ലീഗ് കളിക്കാൻ സ്പോൺസേഴ്സിനെ തേടുന്നു…

 

കേരളാ ഫുട്ബോളിൽ ഈയടുത്ത കാലങ്ങളിൽ മികച്ച നേട്ടങ്ങൾ നേടിയെടുത്ത ടീമാണ് ട്രാവൻകൂർ റോയൽസ്..

 

ഇന്ത്യൻ വുമൺസ് ലീഗിലേക്ക് പ്രവേശനം കിട്ടിയ കേരളത്തിലെ രണ്ടാമത്തെ ടീമാണ് ട്രാവൻകൂർ റോയൽസ്.

 

ഒരേ സീസണിൽ കേരളാ പ്രീമിയർ ലീഗിലും കേരളാ വുമൺസ് ലീഗിലും മത്സരിച്ച തെക്കൻ കേരളത്തിലെ ആദ്യ ക്ലബ്ബുമായിരുന്നു ട്രാവൻകൂർ റോയൽസ്.

 

KPL ൽ ശ്രദ്ദേയമായ പ്രകടനം കാഴ്ച്ച വച്ച ട്രാവൻകൂർ റോയൽസ് കളിയാരാധകരുടെ മനം കവർന്നിരുന്നു.

 

എന്നാൽ ഈ സീസണിൽ മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് ടീം മാനേജ്മെൻ്റ് കടന്നു പോകുന്നത്. കേരളാ പ്രീമിയർ ലീഗിൽ മികച്ച ടീമിനെ അണി നിരത്തി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനുള്ള അവസരമാണ് പണമില്ലാത്തതിനാൽ ട്രാവൻകൂർ റോയൽസിന് നഷ്ടപ്പെടുന്നത്.

 

ഇന്ത്യയിലെ തന്നെ വളർന്നു വരുന്ന ക്ലബ്ബുകളിൽ മുൻ നിരയിൽ നിൽക്കുന്ന ടീമിനാണ് ഈ ദുരവസ്ഥ..

 

കഴിഞ്ഞ കേരളാ വുമൺസ് ലീഗിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ ടീമിലുണ്ടായിരുന്ന 24 ഓളം കളിക്കാരെ വിവിധ ക്ലബ്ബുകളിലേക്ക് എത്തിക്കുവാൻ ട്രാവൻകൂർ റോയൽസിന് കഴിഞ്ഞിരുന്നു.

 

 

KPL ൽ ട്രാവൻകൂർ റോയൽസിനായി കളിച്ച ലിജോ K യെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തതും ക്ലബ്ബിന് അഭിമാന നിമിഷമായി മാറിയിരുന്നു.

 

 

ഈ വർഷത്തെ KPL ൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ മികച്ച മുന്നൊരുക്കം നടത്തുന്ന ട്രാവൻകൂർ റോയൽസ്

മികച്ച സ്പോൺസേഴ്സിനെ കണ്ടെത്തിയാൽ ടീമിൻ്റെ പുരോഗതിയിൽ അത് മുതൽക്കൂട്ടാകുമെന്ന് കരുതുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply