ടർക്കിഷ് ലീഗിൽ നോട്ടമിട്ടു നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

തുർക്കി ലീഗിൽ കളിക്കുന്ന മതിയാസ് കോറെർ നെ ടീമിൽ എത്തിക്കാൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ശ്രമങ്ങൾ തുടങ്ങി. കഴിഞ്ഞ സീസൺ തകർത്തു കളിച്ച മച്ചാടൊയുടെ വിടവ് നികത്താൻ വേണ്ടി മാർട്ടിനിക്കി യുടെ ഇന്റർനാഷണൽ താരത്തെ കൊണ്ട് വരാൻ വേണ്ടി ചർച്ചയിൽ ആണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്.കഴിഞ്ഞ സീസൺ നോർത്ത് ഈസ്റ്റിനെ സെമി ഫൈനലിൽ എത്തിക്കാൻ ചുക്കാൻ പിടിച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു പോർട്ടുഗൽ കാരൻ ആയ ലൂയിസ് മച്ചാടോ.22 മത്സരത്തിൽ നിന്നും 7 ഗോളും 3 അസിസ്റ്റും മച്ചാടോയുടെ പേരിൽ കുറിച്ചു.ടീമിന്റെ അഭിവാജ്യ കടകം ആയ മച്ചാടൊയുടെ പിൻവാങ്ങൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ക്യാമ്പിൽ കൂടുതൽ നിരാശ സമ്മാനിച്ചിട്ടുണ്ട്.. മച്ചാടോയ്ക്കു ഒപ്പം നിൽക്കാൻ കഴിയുന്ന ആക്രമണ താരത്തെ തിരഞ്ഞു നടന്ന നോർത്ത് ഈസ്റ്റ്‌ ഇപ്പോൾ എത്തി നില്കുന്നത് തുർക്കി ലീഗിൽ കളിച്ചു കൊണ്ട് ഇരുന്ന മാറ്റിയാസ്ലേക്ക് ആണ്.തുർക്കി ലീഗിൽ സംസ്‌ൻസ്‌പോർനു വേണ്ടി ആണ് ബൂട്ട് കെട്ടിയത്. തുർക്കി ലീഗ് കൂടാതെ കൊറിയൻ ലീഗ്‌, ബൾഗെറിയൻ ലീഗ് തുടങ്ങിയ ലീഗ്കളിൽ കളിച്ച അനുഭവ സമ്പത്തും ഉണ്ട്.. മാർട്ടിനിക്കിക് വേണ്ടി 7 മത്സരങ്ങൾ കളിച്ചു,2 ഗോൾഉം നേടാൻ കഴിഞ്ഞു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply