ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് തോൽവിയോടെ തുടക്കം. ഇന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പത്താം മിനുട്ടിൽ ലയണൽ മെസ്സി നേടിയ പെനാൽറ്റി ഗോളിലൂടെ അർജന്റീനയായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 5 മിനുറ്റിനിടെ രണ്ടു ഗോളുകൾ നേടിക്കൊണ്ട് സൗദി അർജന്റീനയെ വിറപ്പിക്കുകയായിരുന്നു. അൽ-ഷെഹ്‌റിയും, അൽ-ദോസാരിയുമാണ് സൗദിയുടെ ഗോളുകൾ നേടിയത്. മെസ്സിയിലൂടെ ആദ്യം ലീഡ് നേടിയ ശേഷം അർജന്റീന മൂന്ന് തവണ വല കുലുക്കിയിരുന്നെങ്കിലും ഓഫ് സൈഡ് ആയതോടെ ഗോൾ അനുവദിക്കപ്പെട്ടില്ല. ഈ അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാഞ്ഞതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. ലീഡ് വഴങ്ങിയ ശേഷം ബാക്കി സമയത്ത് സമനില ഗോളിനായി അർജന്റീന കടുത്ത സമ്മർദ്ദം നടത്തിയെങ്കിലും സൗദി പ്രതിരോധം ഉറച്ചുനിന്നതോടെ വിജയം സൗദി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കൂടാതെ 2019 മുതൽ തോൽവി അറിയാതെ 36 മത്സരങ്ങൾ പൂർത്തിയാക്കിയ അർജന്റീനയുടെ കുതിപ്പ് ഇന്നത്തോടെ അവസാനിച്ചു. 2018 മുതൽ 2021 വരെ 37 മത്സരങ്ങൾ തോൽവി വഴങ്ങിയില്ലെന്ന ഇറ്റലിയുടെ ലോക റെക്കോർഡ് ഇതോടെ സുരക്ഷിതമായി.
സൗദിയുടെ സർജിക്കൽ സ്ട്രൈക്കിൽ അർജന്റീന പപ്പടം പോലെ പൊടിഞ്ഞു.

What’s your Reaction?
+1
1
+1
1
+1
2
+1
5
+1
+1
3
+1
2
Leave a reply