ബ്രസീലിയൻ താരം കേരളത്തിലേക്ക് | ചർച്ചകൾ ചൂട്പിടിക്കുന്നു

 

അടുത്ത ഫുട്ബോൾ സീസണിനു വേണ്ടി ടീമുകൾ തയ്യാറെടുക്കുമ്പോൾ ബ്രസീലിയൻ യുവ താരം കേരളത്തിലേക്ക് എത്തുന്നു എന്ന സൂചനകൾ സജീവം. 20 വയസ്സ് മാത്രം പ്രായമുള്ള താരം കേരള ടീമിലേക്കെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് സമൂഹ മാധ്യമത്തിൽ അറിയിച്ചതോടെ ആരാധകർ ചൂട് പിടിച്ച ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കേരളത്തിലെ ഏത് ടീമിലേക്കാണ് താരം എത്തുന്നതെന്ന് വ്യക്തമായിട്ടില്ല.

കേരള യുണൈറ്റഡ് എഫ് സി യിലേക്ക് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നിലവിൽ യൂറോപ്പിലെ ഒരു പ്രമുഖ ടീമിൽ കളിക്കുന്ന താരവുമായി ടീം മാനേജ്‌മന്റ് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് വിവരം.

– എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply