പകരം വീട്ടാൻ സ്പെയിൻ ഇറ്റലിക്കെതിരെ | UEFA നേഷൻസ് ലീഗ് വിശേഷങ്ങൾ.

യുവേഫ നേഷൻസ് ലീഗ് ആദ്യ സെമി ഫൈനലിൽ ഇന്ന് രാത്രി 12.15-ന് യൂറോകപ്പ് ജേതാക്കളായ ഇറ്റലി, കരുത്തരായ സ്പെയിനിനെ നേരിടും.

തോൽവിയറിയാതെ തുടർച്ചയായ 37 മത്സരം പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റലി. യൂറോകപ്പിന് പിന്നാലെ നേഷൻസ് ലീഗ് കിരീടവും റോബർട്ടോ മാൻസീനിയും സംഘവും സ്വപ്നം കാണുന്നു. യൂറോകപ്പ് സെമിഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ചതും ഇറ്റലിക്ക് പ്രതീക്ഷ നൽകുന്നു.

യൂറോകപ്പിലേറ്റ തോൽവിക്ക് പകരംവീട്ടാനാകും സ്പെയിൻ കളത്തിലിറങ്ങുന്നത്. പരിശീലകൻ ലൂയി ഹെന്റിക്കെ യുവനിരയുടെ കരുത്തിൽ പ്രതീക്ഷയർപ്പിക്കുന്നു. ഫിഫ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തുള്ള ബെൽജിയവും ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിലാണ് രണ്ടാം സെമി ഫൈനൽ.

യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന് കീഴിലുള്ള 55 രാജ്യങ്ങളെ എ മുതൽ ഡി വരെയുള്ള നാല് ലീഗുകളായിത്തിരിച്ചാണ് മത്സരം. രണ്ടാമത്തെ നേഷൻസ് ലീഗാണ് നടന്നുകൊണ്ടിരിക്കുന്നത്. 2018-ലെ പ്രഥമലീഗിൽ പോർച്ചുഗൽ കിരീടം നേടിയിരുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply