‘പെട്ടു’ ; ഇംഗ്ലണ്ടിനെതിരേ കടുത്ത നടപടിയുമായി യുവേഫ

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെതിരേ കടുത്ത നടപടിയുമായി യൂറോപ്യൻ അംഗ രാജ്യങ്ങളുടെ ഫുട്ബോൾ അസോസിയേഷൻ യുവേഫ. യുവേഫയുടെ കീഴിൽ ഇംഗ്ലണ്ട് കളിക്കുന്ന അടുത്ത മത്സരത്തിൽ കാണികൾക്ക് പ്രവേശനം അനുവദിക്കില്ല.

2020 യൂറോ കപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് ആരാധകർ നടത്തിയ ആക്രമണങ്ങളിലാണ് യുവേഫ നിലപാട് എടുത്തിരിക്കുന്നത്. ജൂലായ് 11 ന് നടന്ന ഫൈനലിൽ ഇറ്റലിയോട് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുന്നേ തന്നെ ആരംഭിച്ച ആക്രമണങ്ങൾ ഇംഗ്ലണ്ട് പരാജയപ്പെടുക കൂടെ ചെയ്തതോടെ വർധിക്കുകയായിരുന്നു.

സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകർ വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. ഇത്തരത്തിൽ വലിയ പ്രതിഷേധങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവേഫ കടുത്ത നടപടിയുമായി രംഗത്തെത്തിയത്.

ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന് യുവേഫ ഒരു ലക്ഷം യൂറോ (ഏകദേശം 87 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു.

ഇതോടെ 2022-23 യുവേഫ നേഷൻസ് ലീഗിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിന് കാണികൾക്ക് പ്രവേശനമുണ്ടാകില്ല. എന്നാൽ ഫിഫയുടെ കീഴിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ല.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply