2022 ലോകകപ്പിനുള്ള യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ ഫിഫയുടെ അംഗീകാരത്തോടെ വാർ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു.
ജൂലൈയിലാണ് യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. യോഗ്യതാ മത്സരങ്ങളുടെ അടുത്ത റൗണ്ടിന് മുന്നോടിയായി സെപ്റ്റംബറിൽ ഈ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യും.
വാർ ഉപയോഗിക്കുന്നതിനുള്ള നടപടികൾ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് മഹാമാരിയും ഉപകരങ്ങൾ എത്തിക്കുന്നതിലെ സങ്കീർണ്ണതകളും കാരണം ഇത് ഉപേക്ഷിക്കുകയായിരുന്നു.
- JIA
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply