എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ മൂന്നാം യോഗ്യതാ റൗണ്ടില്‍ ഇന്ത്യ-അഫ്ഗാന് മത്സരത്തിന് ശേഷം നാടകീയ സംഭവങ്ങള്‍. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു അഫ്ഗാന് ഒഫീഷ്യല്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 2-1 എന്ന സ്കോറിന് ഇന്ത്യ മത്സരം വിജയിച്ച ശേഷമാണ് സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യന്‍ ഡിഫന്‍ഡര്‍ ആകാശ് മിശ്രയും അഫ്ഗാന് കളിക്കാരും തമ്മിലായിരുന്നു ആദ്യം വാഗ്വാദം. മിശ്രയുമായുള്ള ഉന്തും തള്ളിനുമിടെ സന്ധു ഓടിയെത്തി അഫ്ഗാന് കളിക്കാരെ മാറ്റി. തൊട്ടുപിന്നാലെ ഇരുടീമിലെയും അംഗങ്ങളും ഒഫീഷ്യല്‍സുകളും ഓടിയെത്തി. അതിനിടെ, ഒരു അഫ്ഗാന് ഒഫീഷ്യല്‍ സന്ധുവിന്റെ മുഖത്തടിച്ചു. സംഭവത്തില്‍ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിശീകരണം ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം അറിയിക്കുന്നത്.
Here is the full footage ?
Shame on you @theaffofficial ? pic.twitter.com/4UZ6c2pqAd— Liven Bose (@LivenBose11) June 11, 2022
സുഹൈറിനെ സ്വന്തമാക്കാൻ പ്രശാന്തിനേയും, ഗിവ്സനേയും നൽകാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്സ്.
Leave a reply