സോണി, സ്റ്റാർ സ്പോർട്സ് ചാനലുകളെ പിന്തള്ളി ഖത്തർ ലോകകപ്പ് ഇന്ത്യയിലെ സംപ്രേഷണവകാശം വയകോം18 സ്വന്തമാക്കി

ഫിഫ വേൾഡ് കപ്പ് 2022-ന്റെ മീഡിയ റൈറ്റ്സ് നേടിയെടുത്തു വിയകോം18. ഇന്ത്യൻ മീഡിയ വമ്പന്മാരായ സ്റ്റാർ സ്പോർട്സ്, സോണി എന്നിവരെ പിന്തള്ളിയാണ് വിയാകോം18 ഈ അവിസ്മരണീയമായ നേട്ടം കൈവരിച്ചത്. ലഭിക്കുന്ന വിവരമനുസരിച്ചു 450 കോടി രൂപയ്ക്കാണ് അവർ റൈറ്റ്‌സ് നേടിയത്. റിലയൻസിന്റെ പിന്തുണ വിയകോമിനു ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

2010 വരെ ഫിഫ വേൾഡ് കപ്പ് സംരക്ഷണം ചെയ്തുകൊണ്ടിരുന്നത് സ്റ്റാർ സ്പോർട്സ് ആയിരുന്നു. 2012-ൽ സോണി നെറ്റ്‌വർക്‌സ് രണ്ട് വേൾഡ് കപ്പിനുള്ള റൈറ്റ്‌സ് നേടുകയും 2014, 2018 വേൾഡ് കപ്പ് സംരക്ഷണം ചെയ്‌തു. വിയകോമിന്റെ അപ്രതീക്ഷിത വരവ് ഈ വമ്പന്മാർക് ഒരു വലിയ തിരിച്ചടി തന്നെയാണ് കൊടുത്തിരിക്കുന്നത്. റിലയൻസിന്റെ പിന്തുണയും കൂടെ ചേർന്നത് വിയാക്കോമിന് ഈ നേട്ടം എളുപ്പവഴി ആയി എന്ന് വേണം പറയാൻ.

സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് ഇൻഡസ്ട്രിയിലേക്കുള്ള റിലയൻസിന്റെ വരവ് ഒരു വലിയ സൂചന തന്നെയാണ് കാണിക്കുന്നത്. റിലയൻസിന്റെയും, അമേരിക്കൻ എന്റർടൈന്മെന്റ് ചാനൽ ആയ വിയകോം സി ബി സ്-ന്റെയും ഒരു കൂട്ടായ്മയാണ് ഈ പുതിയ സംരംഭം. ഇതിന്റെ സി ഈ ഒ ആയി സ്റ്റാർ സ്പോർട്സിന് വേണ്ടി വർക് ചെയ്തിരുന്ന അനിൽ ജയരാജിനെയാണ് നിയമിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്പാനിഷ് ലാ ലീഗ, ഇറ്റാലിയൻ സീരി എ, ഫ്രഞ്ച് ലീഗ് 1, അബുദാബി T20 എന്നിവയുടെയും സാംസരക്ഷണം ഇവർ ഈയടുത്തു നേടിയിരുന്നു.

ഈ പുതിയ ചാനലിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവും എന്നാണ് സൂചന. ഇനി വരാൻ പോകുന്ന ഐ പി ൽ-ന്റെ മീഡിയ റൈറ്റ്‌സ് നേടാനുള്ള ടെൻഡർ ബി സി സി ഐ വിളിക്കാനിരികെ റിലയൻസ് പിന്തുണയോടെ വിയകോമും വന്നാൽ അത്ഭുതപ്പെടാനില്ല.

?️ ~RONIN~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply