ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ നെതർലാൻഡ്സ് തുർക്കിയെ ഒന്നിനെതിരെ ആറു ഗോളിന് തോൽപ്പിച്ചു.
ബാർസലോണ താരം മെമ്ഫിസ് ഡീപേ തന്റെ ആദ്യ ഇന്റർനാഷണൽ ഹാട്രിക് നേടുകയും മറ്റു താരങ്ങളായ ഡേവി ക്ലാസെൻ, ഗുസ് ടിൽ, ഡോൺയെൽ മാലെൻ എന്നിവർ നെതർലാൻഡ്സിന് വേണ്ടി ഓരോ ഗോൾ വീതം നേടി. കളിയുടെ അവസാന നിമിഷത്തിൽ തുർക്കിക്ക് വേണ്ടി സെങ്കിസ് അണ്ടർ ആശ്വാസഗോൾ കണ്ടെത്തി.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഫിൻലാൻഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു.
സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ ഇരുപത്തിയഞ്ചാം മിനിറ്റിലും അമ്പത്തിമൂന്നാം മിനിറ്റിലും ഇരട്ട ഗോൾ നേടി ഫ്രാൻസിന് വിജയം സമ്മാനിച്ചു. തുടര്ച്ചയായി വിജയം അറിയാത്ത 4 മത്സരങ്ങൾക്ക് ശേഷം ഫ്രാൻസിൻ്റെ ആദ്യ ജയം ആണ് ഇത്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply