കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിക്ടർ മോങ്കിലിന്റെ ഭാര്യ; വിമർശനം ബ്ലാസ്റ്റേഴ്‌സ് നടപടിക്കെതിരെ.

കേരള ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കാതെ പറഞ്ഞുവിട്ട സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിലിന്റെ ഭാര്യ ആൻഡ്രിയ കേരള ബ്ലാസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത്.

കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു അപ്പോസ്‌തലോസ് ജിയാനു, ഹർമൻജ്യോത് കാബ്ര, മുഹീത് ഖാൻ, ഇവാൻ കലിയുഷ്‌നി, വിക്ടർ മോങ്കിൽ എന്നിവർ വരും സീസണിൽ ടീമിൽ ഉണ്ടാവില്ലെന്ന വിവരം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. 5 പേരും ഒന്നിച്ചുള്ള ഒരൊറ്റ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇവരോടുള്ള നന്ദി അറിയിച്ചതും. ഓരോ താരങ്ങളോടുമുള്ള പ്രത്യേക നന്ദി അറിയിക്കുന്നതിനുപകരം, ഒരൊറ്റ പോസ്റ്ററിൽ എല്ലാവരെയും ബ്ലാസ്റ്റേഴ്‌സ് ഒതുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് വിക്ടർ മോങ്കിലിന്റെ ഭാര്യ.

ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച പോസ്റ്ററിന് കീഴെ ആൻഡ്രിയ ഇങ്ങനെ കുറിച്ചു- “എല്ലാ കാര്യങ്ങളും ഞാൻ ഇവിടെ പറയുന്നില്ല, പക്ഷെ ഓരോ താരങ്ങൾക്കുമായി ഒരു വിട പറയൽ പോസ്റ്റുപോലുമില്ലേ..? എന്നത്തേയും പോലെ മോശം പരിഗണന തന്നെ. ആരാധകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി”. ആൻഡ്രിയയുടെ കമന്റ് വന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുമുണ്ടായ പ്രവർത്തിയിൽ ഇരുവരോടും ഖേദം പ്രകടിപ്പിച്ച് നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറുപടി കമന്റുമായും എത്തുന്നുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply