കോപ്പ അമേരിക്ക തോൽവിക്കുശേഷം ഇറങ്ങിയ ആദ്യകളിയിൽ ശക്തരായ ചിലിയെ മറികടന്ന് ബ്രസീൽ. ഇരു ടീമും ആദ്യപകുതിയിൽ ഒരു ഗോളിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ചിലിയുടെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം ആണ് കാണാൻ സാധിച്ചത്.മത്സരത്തിൻ്റെ അൻപതാം മിനിറ്റിൽ നെയ്മറിനും മാറിപനും യെല്ലോ കാർഡ് കിട്ടി.ചിലിയാണ് എല്ലാ സമ്മർദ്ദവും മത്സരത്തിൽ ഉടനീളം ചെലുത്തിയത്. ചിലിയെ അവസാന രണ്ട് മിനിറ്റുകളിൽ പിടിച്ചുനിർത്താൻ ബ്രസീൽ ശ്രമിച്ചിരുന്നു. അതിൽ വിജയിക്കുകയും ചെയ്തു. കളിക്കിടയിൽ വിദാൽ പെനൽറ്റി ചോദിച്ചെങ്കിലും റഫറി അത് നിഷേധിക്കുകയായിരുന്നു.64ആം മിനിറ്റിൽ സൂപ്പർ താരം നെയ്മർ അടിച്ച ഷോട്ടിന്റെ റീബൗണ്ട് വലയിൽ എത്തിച്ച യുവ മിഡ്ഫീൽഡർ എവർട്ടൺ ആണ് ബ്രസീലിന് ലീഡ് നൽകിയത്. തുടർന്ന് ഇരു ടീമും വീണ്ടും ഗോളിന് ശ്രമിച്ചെങ്കിലും സ്കോർബോർഡ് ചലിപ്പിക്കാൻ ആയില്ല. മത്സരത്തിൻ്റെ അവസാന നിമിഷത്തിൽ കളിക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ചിലിയുടെ ഭാഗത്ത് നിന്ന് ഒരുപാട് മുന്നേറ്റം ഉണ്ടായിട്ടും. ഗോൾ കണ്ടെത്താൻ സാധിചില്ല.
അതേസമയം ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന.
ആദ്യ പകുതിക്ക് തൊട്ട് മുൻപ് ലൗതാരോ മാർട്ടിനെസിലൂടെ അർജന്റീന മുന്നിലെത്തി.
പിന്നീട് 71 ആം മിനിറ്റിൽ എയ്ഞ്ചൽ കൊറിയ,74 ആം മിനിറ്റിൽ ജോക്വിൻ കൊറിയ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.വെനസ്വേലയുടെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ സോടെൽഡോ നേടി. വിജയത്തോടെ 7 കളികളിൽ നിന്നും 15 പോയിന്റുമായി അർജന്റീന പോയിന്റ് പട്ടികയിൽ രണ്ടാമത് തുടരുന്നു. കോപ്പ അമേരിക്ക ജയിച്ചതിൻ്റെ ആവേശത്തിൽ അർജൻ്റീന ഇക്കുറി മികച്ച മത്സരമാണ് പുറത്തെടുത്തത്.
ഫുൾ ടൈം
അർജന്റീന- 3
വെനസ്വേല – 1
STATISTICS:
Chile 0x1 Brazil
Shots: 12 x 10
Shots on goal: 3 x 4
Possession: 61% x 39%
Fouls: 19 x 19
Yellow cards: 4 x 4
Offside: 3 x 1
Corners: 2 x 3
Leave a reply