വിൻസി ബാരെറ്റോ എന്ന റൈറ്റ് വിങ് ബാക്ക്

ഐ. എസ്. എൽ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ എല്ലാ താരങ്ങളും, ടീമുകളും അവരുടെ ആദ്യ പോരാട്ടത്തിനായുള്ള മുന്നൊരുക്കത്തിലാണ്. ആദ്യ മത്സരം എ. ടി. കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഗോവയിലെ ഫട്ടോർഡയിൽ വെച്ച് നടക്കുമ്പോൾ, ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ പ്രതീക്ഷകളിലാണ് കളത്തിലിറങ്ങാൻ പോകുന്നത്.

സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ച താരമാണ്, ഗോവൻ താരമായ വിൻസി ബരേറ്റോ. വിങ്ങറായും, വിംഗ് ബാക്കായും കളിക്കാൻ സാധിക്കുന്ന താരമാണ് വിൻസി. ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ
ഇവാൻ വുകൊമനോവിച്ച് വിൻസിയെ പല തരത്തിലും ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ വുകൊമനോവിച്ച് വിൻസിയെ വിംഗ് ബാക്ക് എന്ന നിലയിൽ കാര്യമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്.

  • വിംഗ് ബാക്കായി കളിക്കുന്ന വിൻസി.

ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്താണ് വിങ്ങർമാരുടെ സാന്നിധ്യം. ഡിഫെൻസീവ് വിംഗ്-ബാക്കുകളുടെയും ഓവർലാപ്പിങ് വിംഗ് ബാക്കുകളുടെയും സാന്നിധ്യം ടീമിന് കൂടുതൽ കരുത്ത് പകരുന്നു.

വിൻസിയുടെ അമിത സ്റ്റാമിന, വർക്ക് റേറ്റുള്ള താരമായി മാറുവാൻ അദ്ദേഹത്തെ സഹായിക്കുന്നു, വിങ്ങർ ആയതുകൊണ്ടുതന്നെ ക്രോസ്സിംഗ് മികവ് വിൻസിയെ ഒരു ഓവർലാപ്പിങ് വിംഗ്-ബാക്ക് എന്ന നിലയിൽ കൂടുതൽ മികവ് പുലർത്താൻ സഹായിക്കുന്നു എന്നുള്ളതാണ് വസ്തുത.

ഇടതു ഫ്ലാങ്കിൽ കളിക്കുന്ന ജെസ്സൽ കാർനെറോയുടെ അതേ കളിശൈലിയാണ് വലതു ഫ്ലാങ്കിൽ കളിക്കുന്ന വിൻസി ബാരേറ്റോ പുലർത്തുന്നത്. ജെസ്സലിനെ പോലെ ഒരു പക്ഷെ അധികം പ്രതിരോധ ശേഷിയുള്ള താരമല്ലെങ്കിൽ പോലും വിങ്ങറുടെ സഹായത്താൽ ഇതിനെ മറികടക്കാൻ സാധിക്കും എന്ന് കരുതാം. പാസ്സിങ് മികവും, ബോൾ കണ്ട്രോളുമുള്ളതുകൊണ്ട് തന്നെ, ബിൾഡ്-അപ്പിനും വിങ്റുമായി ഒത്തുചേർന്നു മുന്നേറ്റങ്ങൾക്കും വിൻസിയ്ക്ക് സാധിക്കും.

അതുകൊണ്ട് തന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷവെയ്ക്കാവുന്നൊരു താരം തന്നെയാണ് വിൻസി ബാരേറ്റോ.

✍?വിനായക്. എസ്. രാജ്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply