ബാഴ്സലോണയും ഇതിഹാസ താരം ലയണൽ മെസ്സിയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലബ് പ്രസിഡന്റ് ലപോർട്ട മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. മെസ്സിയുമായി കരാർ അവസാനിച്ച ശേഷം പുതിയ കരാറിന് ടീം തയ്യാറായിരുന്നെന്നും, പുതിയ കരാറിൽ 50% ശമ്പള ഇളവ് മെസ്സി സമ്മതിച്ചിച്ചിട്ടും ലാലിഗയുടെ സാമ്പത്തിക നിയമങ്ങൾ പ്രകാരം ടീമിന്റെ നിലവിലെ അവസ്ഥയിൽ മെസ്സിയെ ടീമിലെത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഇന്നലെ വിടപറയൽ ചടങ്ങിനായി മെസ്സി ബാഴ്സ ഹോം സ്റ്റേഡിയത്തിലേക്ക് എത്തുന്നതിന് മുൻപ് സ്റ്റേഡിയത്തിന് പുറത്ത് “മെസ്സി ചതിയൻ” എന്നർത്ഥം വരുന്ന സ്പാനിഷ് വാചകം പ്രത്യക്ഷപ്പെടുകയായിരുന്നു.
ചില മാധ്യമ പ്രവർത്തകരും മറ്റും ഇതിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് ഈ കാര്യം പുറത്തറിഞ്ഞത്. ക്ലബ് അധികൃതർ ഉടൻ തന്നെ എത്തി ചുമരെഴുത്ത് മായിച്ചു കളഞ്ഞെങ്കിലും ഇതിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
– ✍️എസ്.കെ.
Leave a reply