ഖത്തർ ലോകകപ്പിൽ കളി കാണുക മാത്രം; ‘കളിക്കാൻ’ നിന്നാൽ പണികിട്ടും.

നവംബറിൽ ആരംഭിക്കുന്ന ഖത്തർ ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ആരാധകർ ഒരുങ്ങി നിൽക്കുകയാണ്. എന്നാൽ ലോകകപ്പിനായി ഖത്തറിലേക്ക് യാത്രതിരിക്കാൻ തയ്യാറായി നിൽക്കുന്ന ആരാധകർക്ക് മുന്നറിയിപ്പുമായാണ് ചില റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഖത്തറിലെ നിയമ പ്രകാരം നിയമപരമായ ഭാര്യ-ഭർത്താവിന് മാത്രമേ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവാദമുള്ളൂ. അതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലോകകപ്പിന് എത്തുന്ന ആരാധകർ ഈ നിയമങ്ങൾ മനസ്സിൽ കരുതണം. ഡെയിലി സ്റ്റാർ പബ്ലിഷ് ചെയ്ത റിപ്പോർട്ട് പ്രകാരം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഖത്തറിൽ ഭാര്യ-ഭർത്താവ് അല്ലാത്തവർ തമ്മിലുള്ള ലൈംഗിക ബന്ധം. കൂടാതെ പൊതുസ്ഥലങ്ങളിൽ മദ്യപാനം ഉൾപ്പെടെ പാർട്ടിയിങ് ചെയ്യുന്നതും ഖത്തറിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഫുട്ബോൾ ലോകത്ത് പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിൽ മത്സരത്തിനിടയിലും-ശേഷവും മദ്യപാനവും ആഘോഷങ്ങളും ഫുട്ബോളിന്റെ ഭാഗമാണ്. അതിനാൽ തന്നെ ഇത്തരം നിയമങ്ങൾ ലോകകപ്പ് ആഘോഷിക്കാനെത്തുന്ന ആരാധകരെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ലോക ഫുട്ബോൾ പ്രേമികൾക്കിടയിലുണ്ട്. എല്ലാവർക്കും സ്വാഗതമെന്ന് ലോകകപ്പ് സംഘാടകരായ ഫിഫ പറയുമ്പോഴും ലിവിങ് റിലേഷൻഷിപ്പിൽ ഉള്ളവർക്ക് പോലും ഇത്തരം നിയമങ്ങൾ കാരണം ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെ സാധ്യമാവുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇത്തരം കർശന നിയമങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് എന്തിന് ലോകകപ്പ് പോലെ ലോകം മുഴുവൻ യാത്ര ചെയ്തെത്തുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു എന്ന വിമർശനവും ഇതോടെ ശക്തമാവുകയാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply